AI Image

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതിവേഗം വളരുന്ന ഈ കാലഘട്ടത്തിൽ, തൊഴിൽ മേഖലയിൽ പിടിച്ചു നിൽക്കാൻ സാങ്കേതിക വിദ്യകളിൽ പ്രാവീണ്യം നേടേണ്ടത് അനിവാര്യമാണ്. സിലബസിലുള്ള കാര്യങ്ങൾ പഠിച്ചതുകൊണ്ടു മാത്രം കാര്യമില്ല കഴിവുകൾ പ്രായോഗികമായി ഉപയോഗിക്കാൻ അറിയുന്നവരെയാണ് തൊഴിലുടമകൾ തിരയുന്നത്. 

കരിയറിൽ മുന്നേറാനും സ്വയം അപ്ഡേറ്റാകാനുമൊക്കെ ആഗ്രഹിക്കുന്നവർക്കായി ദുബായ് ആസ്ഥാനമായ യുണീക് വേൾഡ് റോബോട്ടിക്‌സുമായി ചേർന്ന് മനോരമ ഹൊറൈസൺ, സമഗ്രമായ  ഓൺലൈൻ സർട്ടിഫിക്കേഷൻ കോഴ്‌സ് നടത്തുന്നു. ഡാറ്റ അനലിറ്റിക്സ്, അഡ്വാൻസ്ഡ് എക്സൽ, എസ്ക്യൂഎൽ, പൈത്തൺ, പവർ ബിഐ എന്നീ അഞ്ച് പ്രധാന വിഷയങ്ങൾ ഒരൊറ്റ കോഴ്​​സിൽ പഠിക്കാം. 

പഠനത്തോടൊപ്പം പ്രോജക്ട് അധിഷ്ഠിത പരിശീലനം: സാധാരണ ഓൺലൈൻ കോഴ്‌സുകളിൽ നിന്ന് വ്യത്യസ്തമായി, ഈ പരിശീലനം പൂർണമായും പ്രോജക്ട് അധിഷ്ഠിതമാണ്. ഓരോ വിഷയത്തിലും പ്രായോഗിക പ്രോജക്ടുകൾ ക്ലാസുകളോടൊപ്പം ചെയ്യുകയും, കോഴ്‌സ് അവസാനിക്കുമ്പോൾ ഒരു സമഗ്ര ഫൈനൽ പ്രോജക്ട് തയാറാക്കുകയും വേണം. പ്രൊജക്​ടുകൾ ചെയ്ത് പഠിക്കുന്നതിനാൽ ആശയങ്ങൾ കൂടുതൽ ആഴത്തിൽ മനസ്സിലാക്കാനും ഉപയോഗപ്പെടുത്താനും സാധിക്കും. 

തുടക്കക്കാർക്കും പ്രഫഷനലുകൾക്കും മികച്ചത്: ഐടി മേഖലയിലുള്ളവർക്ക് മാത്രമല്ല, വിദ്യാർഥികൾ, ജോലി അന്വേഷിക്കുന്നവർ, നിലവിൽ ജോലി ചെയ്യുന്ന പ്രഫഷനലുകൾ, ബിസിനസ് മേഖലയിൽ പ്രവർത്തിക്കുന്നവർ തുടങ്ങി വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ളവർക്ക് ഈ കോഴ്‌സ് പ്രയോജനപ്പെടുത്താം. അടിസ്ഥാന തലത്തിൽ നിന്ന് ആരംഭിക്കുന്ന ക്ലാസുകൾ വിഷയങ്ങളെ വിഷയങ്ങൾ കൃത്യമായി പഠിച്ചെടുക്കാൻ സഹായിക്കും.

രാജ്യാന്തര നിലവാരമുള്ള സർട്ടിഫിക്കറ്റ്: കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് രാജ്യാന്തര നിലവാരമുള്ള STEM.org സർട്ടിഫിക്കറ്റ് ലഭിക്കും. ഇത് പ്രഫഷനൽ പ്രൊഫൈലിൽ ഉൾപ്പെടുത്താനും തൊഴിൽ സാധ്യതകൾ വർധിപ്പിക്കാനും സഹായകരമാകും.

ക്ലാസുകൾ ഇന്ന് മുതല്‍: ഓൺലൈൻ പരിശീലന കോഴ്സിലേക്ക്  റജിസ്ട്രേഷൻ ആരംഭിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കും പ്രവേശനത്തിനും ഫോമിൽ റജിസ്റ്റർ ചെയ്യുക. https://forms.cloud.microsoft/r/2UAeZ6NdLa ഫോൺ: 9048991111.

ENGLISH SUMMARY:

Manorama Horizon, in an exclusive collaboration with Dubai-based Unique World Robotics, has officially launched a comprehensive 5-in-1 online certification course designed for professional upskilling. This extensive program allows tech aspirants and professionals to master five core domains—Data Analytics, Advanced Excel, SQL, Python, and Power BI—within a single academic track. Moving away from purely theoretical modules, the curriculum offers an entirely project-based training experience where students build regional and industry-specific practical projects alongside daily lectures. The foundational syllabus is meticulously structured to benefit a diverse group of applicants, ranging from complete beginners and college students to working professionals and entrepreneurs. Upon successful completion of the coursework and a final capstone project, participants will be awarded a globally recognized STEM.org international certification to boost their career profiles. Live online classes for this specialized training batch commence today, and interested candidates can secure their admissions by registering through the official Microsoft Cloud form link or by contacting their dedicated helpline at 9048991111.