സാങ്കേതികവിദ്യയുടെ വളർച്ച വിദ്യാഭ്യാസലോകത്തും മാറ്റങ്ങൾ ത്വരിതപ്പെടുത്തുന്നു. ഇന്ന് വിദ്യാർഥികൾക്ക് പാഠപുസ്തകങ്ങളിലെ അറിവ് മാത്രം പോരാ. സാങ്കേതികവിദ്യയെയും നവീന ആശയങ്ങളെയും ഉൾക്കൊള്ളുന്ന പഠനരീതികളാണ് ഭാവിയുടെ വിജയത്തിന് അടിത്തറയാകുന്നത്. അതിനനുസരിച്ച് അധ്യാപകരും പരിശീലകരും സ്വന്തം കഴിവുകൾ നവീകരിക്കേണ്ടത് കാലത്തിന്റെ ആവശ്യമായി മാറിയിരിക്കുകയാണ്.
ഈ സാഹചര്യത്തിൽ, മനോരമ ഹൊറൈസണും യുണീക് വേൾഡ് റോബോട്ടിക്സും ചേർന്ന് നടത്തുന്ന റോബോട്ടിക്സ് & എഐ ട്രെയിനർ സർട്ടിഫിക്കേഷൻ കോഴ്‌സ് സാങ്കേതികവിദ്യ അധിഷ്ഠിത അധ്യാപനത്തിലേക്ക് ചുവടുവയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരമാണ്.
മൂന്ന് മാസം ദൈർഘ്യമുള്ള ഈ ഓൺലൈൻ കോഴ്‌സ് പ്രായോഗിക പരിശീലനത്തിന് മുൻഗണന നൽകിയാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. റോബോട്ടിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഐഒടി (IoT) തുടങ്ങിയ മേഖലകളിലെ അടിസ്ഥാന അറിവുകൾക്കൊപ്പം, പ്രോജക്ട് അധിഷ്ഠിത പഠനാനുഭവവും ലഭിക്കും. കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് രാജ്യാന്തര നിലവാരമുള്ള STEM.org സർട്ടിഫിക്കറ്റ് ലഭിക്കുന്നതോടൊപ്പം ഒരു IoT കിറ്റും നൽകും.
ഫലപ്രദമായ ആശയവിനിമയം, ലീഡർഷിപ്പ്, പ്രസന്റേഷൻ സ്കിൽസ്, ഇന്റർവ്യൂ പരിശീലനം, റെസ്യൂമെ തയാറാക്കൽ തുടങ്ങിയ കരിയർ വികസനത്തിനാവശ്യമായ വിവിധ പരിശീലനങ്ങളും കോഴ്‌സിന്റെ ഭാഗമാണ്. പഠിതാക്കളുടെ താൽപര്യവും പ്രകടനവും അടിസ്ഥാനമാക്കി ഇന്റേൺഷിപ്പ് അവസരങ്ങളും ലഭ്യമാക്കുന്നുണ്ട്. പരിശീലനത്തിന് ശേഷം പ്ലേസ്മെന്റ് അസിസ്റ്റൻസും നൽകുന്നതിനാൽ പുതിയ കരിയർ സാധ്യതകൾ തേടുന്നവർക്കും ഇത് പ്രയോജനപ്പെടും.
മാത്രമല്ല, ലൈവ് ഓൺലൈൻ ഇന്ററാക്ടീവ് ക്ലാസുകൾക്കൊപ്പം റെക്കോർഡഡ് വിഡിയോ സെഷനുകളും ഉൾപ്പെടുന്നതിനാൽ, പഠിതാക്കൾക്ക് സൗകര്യപ്രദമായ സമയത്ത് പഠനം തുടരാനാകും. ജൂലൈ 3ന് ആരംഭിക്കുന്ന കോഴ്‌സിന്റെ കൂടുതൽ വിവരങ്ങൾ അറിയാനും റജിസ്റ്റർ ചെയ്യാനും ഫോം ഉപയോഗിക്കാം. https://forms.cloud.microsoft/r/KnLxHRZqJy. കൂടുതൽ വിവരങ്ങൾക്ക്: 9048991111.
ENGLISH SUMMARY:
As educational landscapes evolve rapidly, Manorama Horizon, in partnership with Unique World Robotics, has launched a comprehensive Robotics & AI Trainer Certification Course specifically designed to empower teachers for the future. This intensive three-month online program focuses on practical application, equipping educators with foundational knowledge in robotics, artificial intelligence, and the Internet of Things (IoT) through immersive, project-based learning. Participants who successfully complete the curriculum will receive an internationally recognized STEM.org certification, along with a complimentary IoT training kit to facilitate hands-on learning. The course goes beyond technical skills by integrating essential career development modules, including leadership training, presentation techniques, interview preparation, and professional resume building. To support flexible learning, the program combines live interactive online sessions with recorded video content, allowing teachers to balance their professional commitments with skill advancement. Registration for the new batch, which commences on July 3, is now open, with additional placement assistance and internship opportunities available for high-performing candidates looking to transition into new tech-driven career paths.