ഒരു കാലത്ത് വിദഗ്ധരുടെ മാത്രം ചർച്ചാവിഷയമായിരുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഇന്ന് സാധാരണ മനുഷ്യരുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞു. മൊബൈൽ ഫോണിലെ വോയ്‌സ് അസിസ്റ്റന്റുകൾ മുതൽ ഓഫിസുകളിലെ സങ്കീർണമായ ഡാറ്റാ വിശകലനം വരെ, എഐയുടെ സാന്നിധ്യം എല്ലായിടത്തും പ്രകടമാണ്. കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ കാര്യക്ഷമവും നിലവാരമുള്ളതുമായ പ്രവർത്തനം കാഴ്ചവയ്ക്കുന്നു എന്നതിനാൽ തന്നെ എല്ലാ മേഖലകളിലും എഐയ്ക്ക് വലിയ സ്വീകാര്യത ലഭിക്കുകയും വ്യാപകമായി ഉൾപ്പെടുത്തുകയും ചെയ്യുന്നു.
ഈ മാറ്റങ്ങൾക്കൊപ്പമെത്താൻ എഐയെക്കുറിച്ചുള്ള അടിസ്ഥാന അറിവ് മാത്രം പോരാ, പ്രായോഗിക പരിചയവും ആവശ്യമാണ്. എഐ ടൂളുകൾ ഫലപ്രദമായി ഉപയോഗിക്കാൻ അറിയുന്നവർക്കാണ് കൂടുതൽ അവസരങ്ങൾ ലഭിക്കുന്നതെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. എഐയുടെ സാധ്യതകളും ഉപയോഗങ്ങളും കൂടുതൽ അടുത്തറിയാൻ ആഗ്രഹിക്കുന്നവർക്കായി ദുബായ് ആസ്ഥാനമായ യുണീക് വേൾഡ് റോബോട്ടിക്സുമായി ചേർന്ന് മനോരമ ഹൊറൈസൺ സംഘടിപ്പിക്കുന്ന ‘എഐ ഫോർ എവരിവൺ’ ഓൺലൈൻ സർട്ടിഫിക്കേഷൻ കോഴ്സിൽ പങ്കെടുക്കാം.
ചാറ്റ്‌ജിപിടി പോലുള്ള എഐ പ്ലാറ്റ്ഫോമുകളിൽ കൃത്യമായ ഫലങ്ങൾ ലഭിക്കാൻ പ്രോംപ്റ്റുകൾ എങ്ങനെ തയാറാക്കണം, വിവിധ എഐ ടൂളുകളുടെ പ്രത്യേകതകളും ഉപയോഗങ്ങളും എന്തൊക്കെയാണ്, ദൈനംദിന ജോലികളിൽ എഐയെ എങ്ങനെ ഫലപ്രദമായി ഉൾപ്പെടുത്താം തുടങ്ങിയ വിഷയങ്ങൾ പരിശീലനത്തിന്റെ ഭാഗമാകും.
പ്രായോഗിക സെഷനുകളും എഐ വിദഗ്ധരുമായി സംവദിക്കാനുള്ള അവസരവും ഉൾപ്പെടുന്ന കോഴ്സ്, സാങ്കേതിക ലോകത്ത് നടക്കുന്ന മാറ്റങ്ങളെ മനസ്സിലാക്കാനും പുതിയ സാധ്യതകൾ കണ്ടെത്താനും ഉപകരിക്കും.
പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് രാജ്യാന്തര നിലവാരമുള്ള STEM.org സർട്ടിഫിക്കറ്റും ലഭിക്കും. ജൂലൈ 4'ന് ആരംഭിക്കുന്ന കോഴ്സിന്റെ വിശദ വിവരങ്ങൾക്കും പ്രവേശനത്തിനുമായി ഫോമിൽ റജിസ്റ്റർ ചെയ്യുക. https://shorturl.at/STmYk. ഫോൺ: 9048991111.
ENGLISH SUMMARY:
Artificial Intelligence has rapidly transitioned from a niche technical specialty to an integral component of daily life, transforming everything from personal voice assistants to sophisticated professional data analysis. As AI tools become increasingly essential for enhancing efficiency and quality across all industry sectors, professionals must gain practical proficiency to remain competitive in a changing job market. To address this need, Manorama Horizon, in collaboration with the Dubai-based Unique World Robotics, is offering an 'AI for Everyone' online certification course designed to bridge the gap between theoretical knowledge and real-world application. The curriculum focuses on vital skills such as effective prompt engineering for platforms like ChatGPT, exploring diverse AI-driven software, and integrating these technologies seamlessly into everyday workflows. Students will benefit from practical sessions and direct interaction with industry experts, ultimately earning an internationally recognized STEM.org certification upon successful completion of the training. With the new batch scheduled to commence on July 4, interested individuals are encouraged to register through the provided link to unlock new professional possibilities in the rapidly advancing world of artificial intelligence.