പ്ലസ് ടുവിന് ശേഷം എന്ത് മനോരമ ന്യൂസ് സമ്മിറ്റില്‍ ഉത്തരമാകുന്നു. എന്‍ജിനിയറിങ് എഐ മേഖലയിലെ പുതുകാല സാധ്യതകള്‍, അക്കൗണ്ടിങ് രംഗത്തെ മികച്ച കോഴ്‌സുകള്‍, വിദേശ പഠനത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, ഇന്ത്യയില്‍ തിരഞ്ഞെടുക്കാവുന്ന കോഴ്സുകള്‍, കരിയര്‍ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, നൈപുണ്യവികസന രംഗത്തെ മികച്ച കോഴ്സുകളും സാധ്യതകളും ഇങ്ങനെ ഉന്നത പഠനത്തില്‍ ഏവരും ചോദിക്കുന്ന ചോദ്യങ്ങള്‍ ചോദിക്കുന്ന വേദി. ഈ വേദിയില്‍ അണിനിരക്കുന്നു വിദ്യാഭ്യാസ മേഖലയിലെ അനുഭവസമ്പത്തിന്റെ കരുത്തുമായി പ്രഗല്‍ഭര്‍ അണിനിരക്കുന്നു.

വിദ്യാഭ്യാസ-കരിയര്‍ രംഗങ്ങളില്‍ എ.ഐയുടെ പ്രാധാന്യത്തിന് ഊന്നല്‍ നല്‍കുന്ന സെഷനുകള്‍ സമ്മിറ്റിലുണ്ട്. ഈ രംഗങ്ങളിലെ മാറ്റങ്ങളെക്കുറിച്ച് വിദഗ്ധർ പറയുന്നു.  കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ സമ്മിറ്റ് ഉദ്ഘാടനം ചെയ്തു. എന്‍ജിനീയറിങ്, എ.ഐ, വിദേശ വിദ്യാഭ്യാസം, നൈപുണ്യ വികസനം, കൊമേഴ്സ് , ഉപരിപഠനത്തിന് കോഴ്സുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നിവയാണ് വിവിധ സെഷനുകളിലായി ചര്‍ച്ച ചെയ്തത്. എഐയുടെ കാലത്ത് വിദ്യാര്‍ഥികള്‍ ആര്‍ജിക്കേണ്ട നൈപുണ്യം എന്താണെന്ന ദിശാബോധം നല്‍കുന്നതാണ് സമ്മിറ്റ്.

ENGLISH SUMMARY:

Higher education opportunities are being answered at the Manorama News Summit, providing guidance for students after plus two. The summit focuses on emerging fields like AI and engineering, along with traditional paths in commerce and skill development, to help students make informed career choices.