തലസ്ഥാനനഗരി ഏറെനാളുകളായി വിദ്യാര്‍ഥി രാഷ്ട്രീയത്തിന്‍റെ മുദ്രാവാക്യങ്ങളും പോര്‍വിളികളുമില്ലാതെ ശാന്തമായിരുന്നു. കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കെതിരെയുളള ഇടതുപക്ഷ അനുകൂല വിദ്യാര്‍ഥി സംഘടനകളുടെ പ്രതിഷേധസ്വരങ്ങള്‍ മാത്രമായിരുന്നു സമീപകാലത്ത് ഉയര്‍ന്നുകേട്ടത്. ഇപ്പോള്‍ വലിയൊരു ഇടവേളയ്ക്ക് ശേഷം തിരുവനന്തപുരത്ത് നിന്നും വീണ്ടും വിദ്യാര്‍ഥി രാഷ്ട്രീയ പ്രസ്താനങ്ങളുടെ പോരും ആക്രോശങ്ങളും ഉയര്‍ന്നുകേള്‍ക്കുന്നു. കഴിഞ്ഞ രാത്രി എസ്എഫ്ഐ കെഎസ്യു പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ പോര് അത് സംസ്ഥാനമാകെ പടര്‍ന്നുപന്തലിച്ച പകലാണ് ഇന്ന് കഴിഞ്ഞത്. തിരുവനന്തപുരത്തിന് പിന്നാലെ കണ്ണൂരിലും മലപ്പുറത്തും തൃശൂരും പത്തനംതിട്ടയിലുമെല്ലാം എസ്എഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി നിരത്തിലിറങ്ങി...വിഡിയോ റിപ്പോര്‍ട്ട് കാണാം.