AI Image
സാങ്കേതിക വിദ്യയുടെ ചിറകിലേറി ലോകം കുതിച്ച് പായുമ്പോള്‍ ക്ലാസ്മുറികളില്‍ പിടിച്ചു നിൽക്കാൻ പാഠപുസ്തകങ്ങളിലെ അറിവുകൾ മാത്രം മതിയാകില്ല. വിദ്യാർഥികളെ ഭാവിയിലേക്ക് ഒരുക്കേണ്ട അധ്യാപകരും മാറ്റത്തിനൊപ്പം വളരണം. സാങ്കേതികവിദ്യയുടെ വേഗത്തിലുള്ള വളർച്ച വിദ്യാഭ്യാസ മേഖലയെയും ശക്തമായി സ്വാധീനിക്കുമ്പോൾ, അധ്യാപകർ അപ്ഡേറ്റ് ആയിരിക്കുക എന്നത് തിരഞ്ഞെടുപ്പല്ല, ആവശ്യകതയാണ്.
ദുബായ് യുണീക് വേൾഡ് റോബോട്ടിക്സുമായി ചേർന്ന് മനോരമ ഹൊറൈസൺ നടത്തുന്ന 'റോബോട്ടിക്സ് ആൻഡ് എഐ ട്രെയിനർ സർട്ടിഫിക്കേഷന്‍ കോഴ്സ്' മികച്ച അധ്യാപകരോ പരിശീലകരോ ആയിത്തീരാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടിയുള്ളതാണ്. മൂന്നുമാസം നീളുന്ന ഓൺകോഴ്സ് പ്രായോഗിക പരിശീലനത്തിന് മുൻതൂക്കം നൽകുന്നു.
ഏപ്രിൽ 27ന് ആരംഭിച്ച ക്ലാസുകൾ വിജയകരമായി പൂർത്തിയാക്കുമ്പോൾ രാജ്യാന്തര നിലവാരമുള്ള stem.org മാസ്റ്റർ സർട്ടിഫിക്കറ്റും IoT കിറ്റും ലഭിക്കും. ക്രിട്ടിക്കൽ കമ്യൂണിക്കേഷൻ, ലീഡർഷിപ്പ്, പ്രസന്റേഷൻ സ്കിൽസ്, ഇന്റർവ്യൂ, റെസ്യൂമേ തയാറാക്കൽ, പ്രോജക്ടിനെ അടിസ്ഥാനമാക്കിയുള്ള ടെക്നിക്കൽ പരിശീലനം എന്നിവയെല്ലാം കോഴ്സിൽ ഉൾപ്പെടുന്നു.
പഠിതാക്കളുടെ താൽപര്യമനുസരിച്ച് ഇന്റേൺഷിപ്പിനും അവസരമുണ്ട്. പരിശീലനത്തിന് പുറമേ പ്ലേസ്മെന്റ് അസിസ്റ്റൻസും ലഭ്യമാണ്. ഓൺലൈൻ ഇന്ററാക്ടീവ് സെഷനുകളും, റെക്കോർഡ് വിഡിയോകളും ഉൾപ്പെടുന്ന കോഴ്സിന്റെ വിശദവിവരങ്ങൾക്കും പ്രവേശനത്തിനുമായി ഗൂഗിൾ ഫോമിൽ റജിസ്റ്റർ ചെയ്യുക. https://shorturl.at/EEgKS ഫോൺ : 9048991111.