യുദ്ധ സാഹചര്യം കണക്കിലെടുത്ത് ഗള്‍ഫ് മേഖലയിലെ എസ്.എസ്.എല്‍.സി, പ്ളസ് 2 പരീക്ഷകള്‍ റദ്ദാക്കി. മോഡല്‍പരീക്ഷ, പ്ളസ് വണ്‍ പരീക്ഷ എന്നിവയുടെ മാര്‍ക്കുകള്‍  അടിസ്ഥാനമാക്കി ഫലം പ്രഖ്യാപിക്കുമെന്ന്  വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു. ജൂണ്‍ ഒന്നിന് സംസ്ഥാനത്തെ സ്കൂളുകള്‍ തുറക്കുമെന്നും മന്ത്രി പറഞ്ഞു. 

 

യുദ്ധം തുടരുന്നതിനാല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ മുടങ്ങിയിരുന്നു.  വിദ്യാര്‍ഥികളുടെ ആശങ്ക  കണക്കിലെടുത്ത്  ഗള്‍ഫ് മേഖലയിലെ  എസ്.എസ്.എല്‍.സി, പ്ളസ് 2 പരീക്ഷകള്‍ റദ്ദു ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഗ്രേസ് മാര്‍ക്ക് മോഡല്‍പരീക്ഷയുടെ മാര്‍ക്ക് ഇവ ചേര്‍ത്ത് എസ്.എസ്.എല്‍.സി ഫലം പ്രഖ്യാപിക്കും. ഒന്നാം വര്‍ഷ പരീക്ഷയിലെ മാര്‍ക്ക്, തുടര്‍മൂല്യനിര്‍ണത്തിലൂടെ ലഭിച്ച മാര്‍ക്ക്, പ്രാക്ടിക്കല്‍ പരീക്ഷയുടെ മാര്‍ക്ക് ഇവ ചേര്‍ത്ത് പ്ളസ് 2 ഫലവും പ്രഖ്യാപിക്കും. അതിന് ശേഷം ആവശ്യമുള്ളവര്‍ക്ക് സേപരീക്ഷ എഴുതാവുന്നതാണെന്നും വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു.

 

ജൂണ്‍ ഒന്നാം തീയതി സംസ്ഥാനത്തെ സ്കൂളുകള്‍ തുറക്കും. അതിന് മുന്‍പ് മേയ് മൂന്നാമത്തെ ആഴ്ച എസ്.എസ്.എല്‍.സി ഫലവും 25ാം തീയതി ഹയര്‍സെക്കന്‍ഡറി ഫലവും പ്രഖ്യാപിക്കും. സ്കൂള്‍പ്രവേശന നടപടികള്‍ മേയ് രണ്ടാം തീയതി ആരംഭിക്കും. പ്രവേശന പരീക്ഷ, നിര്‍ബന്ധിത പരിവ് എന്നിവക്ക് വിലക്കുണ്ടെന്ന്  വിദ്യാഭ്യാസ മന്ത്രി  പറഞ്ഞു. തുടര്‍മൂല്യ നിര്‍ണയം കുറ്റമറ്റതാക്കാന്‍ നിരീക്ഷണ സമിതികള്‍നിലവില്‍ വരുമെന്നും മന്ത്രി അറിയിച്ചു. 

ENGLISH SUMMARY:

Gulf SSLC and Plus 2 exams have been cancelled due to the ongoing war situation. The results will be announced based on model exam and Plus One marks, with schools set to reopen on June 1st.