AI Image
സംരംഭം ഏതുമാകട്ടെ പരസ്യങ്ങൾ വഴി വിവരങ്ങൾ ആവശ്യക്കാരിലേക്ക് എത്തിക്കുന്നതിന് ഏറ്റവും മികച്ച മാർഗ്ഗമാണ് ഡിജിറ്റൽ മാർക്കറ്റിങ്. പഠിച്ചെടുത്താൽ മെറ്റാ പ്ലാറ്റ്ഫോമുകളായ ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സ്ആപ്പ് തുടങ്ങിയവ വഴിയെല്ലാം സ്വന്തമായി തന്നെ ഫലപ്രദമായ മാർക്കറ്റിങ് ക്യാംപെയ്നുകൾ നടത്താം. വേഗത്തിലും എളുപ്പത്തിലും ഉപയോഗപ്പെടുത്താവുന്ന ഡിജിറ്റൽ മാർക്കറ്റിങ് എഐ സാങ്കേതിക വിദ്യകളുടെ കടന്നുവരവോടെ അനവധി കരിയർ സാധ്യതകളും മുന്നോട്ടുവയ്ക്കുന്നുണ്ട്.
എഐ ടൂളുകളുടെ സഹായത്താൽ ഉപഭോക്താക്കളുടെ ഇഷ്ടങ്ങളും ഇഷ്ടക്കേടുകളും ആഴത്തിൽ വിശകലനം ചെയ്യാനും തീരുമാനങ്ങൾ എടുക്കാനും സാധിക്കുന്നു. ഓൺലൈൻ വിൽപന മുന്നിൽ കണ്ട് ചെറിയ സംരംഭങ്ങൾ ആരംഭിക്കുന്നവരുണ്ട്. ഇത്തരക്കാർക്ക് കുറഞ്ഞ ചെലവിൽ തങ്ങളുടെ ബിസിനസ് മാർക്കറ്റ് ചെയ്യാനും മികച്ച വരുമാനം നേടാനും ഡിജിറ്റൽ മാർക്കറ്റിങ്ങിലെ പരിജ്ഞാനം ഉപകരിക്കും.
ഡിജിറ്റൽ മാർക്കറ്റിങ് ചെയ്യാനും അതൊരു വരുമാന മാർഗമാക്കാനും ആഗ്രഹിക്കുന്നവർക്ക് ഡിജിറ്റൽ ലെസണുമായി ചേർന്ന് മനോരമ ഹൊറൈസൺ നടത്തുന്ന 'ഡിജിറ്റൽ മാർക്കറ്റിങ് വിത്ത് എഐ സർട്ടിഫിക്കേഷൻ' കോഴിസിൽ പങ്കെടുക്കാം. പൂർണ്ണമായും ഓൺലൈനായി ക്രമീകരിച്ചിരിക്കുന്ന ക്ലാസ്സുകൾ ഏപ്രിൽ 16 ന് ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്കും പ്രവേശനത്തിനും ഗൂഗിൾ ഫോമിൽ റജിസ്റ്റർ ചെയ്യുക: https://shorturl.at/3t7aM. ഫോൺ: 9048991111.