പഴങ്ങളിൽ മായം, പച്ചക്കറിയിൽ മായം, കുടിവെള്ളത്തിലും കുത്തരിയിലും വരെ മായം. മായമില്ലാത്തതു കിട്ടിയാലോ അതിൽ പലതും ആരോഗ്യത്തിനു നല്ലതല്ല. അപ്പോൾ അത്യധ്വാനം ഒന്നുമില്ലാതെ പോഷക സമൃദ്ധമായ ആഹാരം നിർമ്മിക്കാൻ കഴിഞ്ഞാലോ. അതാണ് മൈക്രോഗ്രീൻസ്. നമ്മുടെ ഭക്ഷണാവശ്യത്തിനു മാത്രമല്ല താല്പര്യമുള്ളവർക്ക് ഒരു ചെറുകിട ബിസിനസ്സായും വരുമാന മാർഗ്ഗമായും വളർത്തിയെടുക്കാവുന്ന ഒന്നാണിത്. 

മാർച്ച് 28 ശനിയാഴ്ച മലയാള മനോരമയുടെ കോട്ടയം ഓഫിസിൽ വച്ച് നടക്കുന്ന മൈക്രോഗ്രീൻസ് വർക്ഷോപ്പിലൂടെ ഈ വിഷയത്തെക്കുറിച്ച് കൂടുതൽ അറിയാൻ അവസരം ലഭിക്കുന്നു. മൈക്രോഗ്രീൻ കൃഷിയിൽ വർഷങ്ങളുടെ അനുഭവസമ്പത്തുള്ള അജയ് ഗോപിനാഥാണ് ക്ലാസ് നയിക്കുന്നത്.

എന്തൊക്കെയാണ് മൈക്രോഗ്രീൻസ്, അവയുടെ കൃഷി, പരിപാലനം, ഓരോന്നിന്റെയും പോഷക ഗുണങ്ങൾ, സ്വന്തമായി കൃഷിയിലേക്ക് കടക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, വിപണന സാധ്യതകൾ തുടങ്ങി എല്ലാം വിശദമായി മനസ്സിലാക്കാം. വർക്ഷോപ്പിന്റെ കൂടുതൽ വിവരങ്ങൾക്കും പ്രവേശനത്തിനുമായി ഗൂഗിൾ ഫോമിൽ റജിസ്റ്റർ ചെയ്യുക.  https://shorturl.at/4wbrB . ഫോൺ: 9048 991111. 

ENGLISH SUMMARY:

Malayala Manorama is organizing a specialized workshop on microgreens at its Kottayam office on Saturday, March 28. Led by expert Ajay Gopinath, the session aims to educate participants on growing nutrient-dense food without chemical additives. The workshop covers everything from cultivation and maintenance to the specific health benefits of various microgreens. Beyond personal health, the class will explore the potential of microgreens as a profitable small-scale business. Interested individuals can register via the provided Google Form link or by contacting 9048 991111.