AI Image

ഡിജിറ്റൽ ലോകത്ത് വിവരങ്ങൾ സംഭരിക്കുകയും ക്രമപ്പെടുത്തുകയും ചെയ്യുന്നത് ഡാറ്റാബേസുകളിലാണ്. ഇത്തരം ഡാറ്റാബേസുകൾ കാര്യക്ഷമമായി കൈകാര്യം ചെയ്യാനും അവയിൽ സൂക്ഷിച്ചിരിക്കുന്ന വിവരങ്ങൾ കണ്ടെത്താനും പുതുക്കാനും നിയന്ത്രിക്കാനും സഹായിക്കുന്ന പ്രോഗ്രാമിങ് ലാംഗ്വേജുകളിൽ പ്രാവീണ്യം നേടുന്നത് വിദ്യാർഥികൾക്കും ഐ.ടി. മേഖലയിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്നവർക്കും വലിയ അവസരങ്ങൾ തുറന്നുവയ്ക്കുന്നുണ്ട്. ബിസിനസ് അല്ലെങ്കിൽ ആപ്ലിക്കേഷൻ ഡാറ്റ ശരിയായി സംഭരിക്കാനും ഡാറ്റബേസുകൾ സൃഷ്ടിക്കാനും കൈകാര്യം ചെയ്യാനും പരിശീലനം നൽകുന്ന കോഴ്സിന് അതുകൊണ്ടുതന്നെ വലിയ പ്രാധാന്യമുണ്ട്.

ഡാറ്റാബേസ് മാനേജ്‌മെന്റ് പഠിക്കാൻ സഹായിക്കുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഒരു പ്രായോഗിക പരിശീലന പരിപാടിയാണ് മൈഎസ്ക്യൂഎൽ മാസ്റ്ററി ബൂട്ട്‌ക്യാംപ്. ദുബായ് യുണീക് വേൾഡ് റോബോട്ടിക്സുമായി ചേർന്ന് മനോരമ ഹൊറൈസണ്‍ നടത്തുന്ന ഈ കോഴ്സിലൂടെ മൈഎസ്ക്യൂഎൽ പ്രോഗ്രാമിങ് ലാംഗ്വേജിന്റെ ബേസിക് മുതൽ അഡ്വാൻസ്ഡ് തലം വരെ പഠിച്ചെടുക്കാം. വെബ്‌സൈറ്റുകൾക്കും ആപ്പുകൾക്കുമായി മൈഎസ്ക്യൂഎൽ ഉപയോഗിച്ച് സുരക്ഷിതമായ ഉപയോക്തൃ ലോഗിൻ, സൈൻഅപ്പ് സിസ്റ്റങ്ങൾ സൃഷ്ടിക്കാനും MySQL വെബ്‌സൈറ്റുകളുമായി എങ്ങനെ സംയോജിപ്പിക്കാമെന്ന് മനസിലാക്കാനുമുള്ള പ്രായോഗിക പരിജ്ഞാനം ലഭിക്കുന്നതിലൂടെ ഈ മേഖലയിൽ ജോലി ലഭിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കാം.

വെബ് ഡെവലപ്‌മെന്റ് പഠിക്കുന്നവർക്കും സോഫ്റ്റ്‌വെയർ ഡെവലപ്പർമാർക്കും ഐടി, കംപ്യൂട്ടർ സയൻസ് വിദ്യാർഥികൾ തുടങ്ങിയവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. മാർച്ച് 17 മുതൽ മാർച്ച് 30 വരെയാണ് കോഴ്സ് നടത്തപ്പെടുന്നത്. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് രാജ്യാന്തര നിലവാരമുള്ള സ്റ്റെം അംഗീകൃത സർട്ടിഫിക്കറ്റും ലഭിക്കും. കോഴ്സിന്റെ പ്രവേശനവുമായി ബന്ധപ്പെട്ട വിവരങ്ങൾക്കായി ഗൂഗിൾ ഫോമിൽ   റജിസ്റ്റർ ചെയ്യാം https://forms.gle/2dY5XPWj2zVdTbVu9. ഫോൺ: 9048991111. 

ENGLISH SUMMARY:

Join the MySQL Mastery Bootcamp by Manorama Horizon and Unique World Robotics Dubai. Learn SQL programming from basic to advanced levels, including secure login system creation and website integration. Get a globally recognized STEM-certified certificate. Ideal for IT students and aspiring software developers. Course starts from March 17 to March 30, 2026. Register now to boost your IT career.