AI Image

AI Image

ഡാറ്റകൾ വിശകലനം ചെയ്ത് ബിസിനസ് തീരുമാനങ്ങൾ എടുക്കുക എന്നത് ഒറ്റവാക്കിൽ പറഞ്ഞു വയ്ക്കും പോലെ അത്ര എളുപ്പമുള്ള കാര്യമല്ല. ഉദാഹരണത്തിന് പുതിയ ഒരു പ്രൊഡക്ട് വിപണിയിലേക്ക് എത്തിക്കാനോ അല്ലെങ്കിൽ നിലവിലുള്ളതിൽ തന്നെ ഏതെങ്കിലും തരത്തിലുള്ള നവീകരണം നടത്തുവാനോ തീരുമാനിക്കുമ്പോൾ വിപണിയിലെ ട്രെന്‍ഡുകള്‍, പാറ്റേണുകൾ ഉപഭോക്താക്കളുടെ താല്പര്യങ്ങൾ, മുൻപ് സംഭവിച്ചതോ സംഭവിക്കാൻ ഇടയുള്ളതോ ആയ അപാകതകൾ തുടങ്ങി നിരവധി കാര്യങ്ങൾ പരിഗണിക്കേണ്ടതായുണ്ട്. അത്തരം സാഹചര്യങ്ങളിൽ വലിയ ഡാറ്റാബേസുകളിൽ നിന്ന് ചുരുങ്ങിയ സമയത്തിനുള്ളിൽ കൃത്യമായി തീരുമാനങ്ങൾ എടുക്കാൻ ഓർഗനൈസേഷനുകളെ പ്രാപ്തമാക്കുന്ന സോഫ്റ്റ്‌വെയറാണ് പവർ ബിഐ.

എന്താണ് പവർ ബിഐ

മൈക്രോസോഫ്റ്റ് ബിസിനസ് അനലിറ്റിക്സ് സോഫ്റ്റ്‌വെയറായ പവർ ബിഐ ഡാറ്റ വിഷ്വലൈസേഷനും റിപ്പോർട്ടിങിനും വേണ്ടിയുള്ള ഫലപ്രദമായ പ്ലാറ്റ്​ഫോം  ആണ്. വിപണിയിലെ ആവശ്യങ്ങൾ മുൻകൂട്ടിയറിഞ്ഞ് പ്രവർത്തിക്കുകയും മാറ്റങ്ങൾ കൃത്യമായി ട്രാക്ക് ചെയ്യുകയും വഴി ഇത് ബിസിനസിനെ ത്വരിതപ്പെടുത്തുന്നു.

ഡാറ്റാബേസുകൾ, സ്പ്രെഡ്ഷീറ്റുകൾ, ക്ലൗഡ് സേവനങ്ങൾ തുടങ്ങി ഒന്നിലേറെ ഉറവിടങ്ങളിൽ നിന്നുള്ള ഡാറ്റകളെ ഏകീകരിപ്പിച്ച് വിശകലനം ചെയ്ത് അവയെ വ്യക്തമായ തീരുമാനങ്ങളെടുക്കാൻ പാകത്തിന് ആകർഷകമായി അവതരിപ്പിക്കാൻ സഹായിക്കുന്ന മൈക്രോസോഫ്റ്റ് പവർ BI, കമ്പനികൾ വ്യാപകമായി ഉപയോഗപ്പെടുത്തുന്നു.

എങ്ങനെ പഠിക്കാം?

പവർ ബിഐയിൽ പ്രാവീണ്യം നേടാനും, കരിയറായി തിരഞ്ഞെടുക്കാനും ആഗ്രഹിക്കുന്നവർക്കായി ബെംഗളുരു ആസ്ഥാനമായ ആക്ടീവ് എഡ്യൂവുമായി ചേർന്ന് മനോരമ ഹൊറൈസണ്‍ 'പവർ ബിഐ ഡാറ്റ അനലിസ്റ്റ് ട്രെയിനിങ് ആൻഡ് സർട്ടിഫിക്കേഷന്‍ പ്രോഗ്രാം' നടത്തുന്നു. പ്രായോഗികമായി പഠിക്കാനും, വിദഗ്ധരോട് സംവദിക്കാനും അവസരമൊരുക്കുന്ന കോഴ്സ് മാർച്ച് 13 മുതൽ ആരംഭിച്ചു.  കൂടുതൽ വിവരങ്ങൾക്കും പ്രവേശനത്തിനുമായി ഗൂഗിൾ ഫോമിൽ റജിസ്റ്റർ ചെയ്യുക. https://forms.gle/yxK8Z45SHqGG7Syy8. ഫോൺ: 9048991111. 

ENGLISH SUMMARY:

Boost your business intelligence skills with the Power BI Data Analyst Training and Certification program by Manorama Horizon and Active Edu. Starting March 13, 2026, this hands-on course covers data visualization, reporting, and market trend analysis to help you make powerful business decisions. Learn to integrate data from spreadsheets and cloud services to advance your career as a Data Analyst. Register now to secure your spot in this expert-led professional training.