AI Image
ജോലി ചെയ്യുന്നവർ, ബിസിനസ് ചെയ്യുന്നവർ, പ്രത്യേകിച്ച് സ്വന്തം ബിസിനസിന്‍റെ ആരംഭദിശയിൽ കാര്യങ്ങളെല്ലാം സ്വയം ചെയ്യേണ്ടിവരുന്നവർ അങ്ങനെയുള്ളവര്‍ പലപ്പോഴും ഒന്നിനും സമയം തികയുന്നില്ലെന്ന് പറഞ്ഞ് കേള്‍ക്കാറുണ്ട്. 'തീരുമ്പോള്‍ തീരുമ്പോള്‍ പണി തരാന്‍ ഞാനെന്താ കുപ്പീല്‍ നിന്ന് വന്ന ഭൂതമാണോ' എന്ന ചോദ്യം മനസിലെങ്കിലും തോന്നാത്തവരും കുറവാകും. ഒരു അസിസ്റ്റന്‍റിനെ കിട്ടിയിരുന്നുവെങ്കില്‍ കുറച്ച് ജോലി അവിടേക്ക് കൊടുക്കാമായിരുന്നുവെന്നാകും അടുത്ത ആലോചന. ആ പരിഭവങ്ങള്‍ക്കെല്ലാം പരിഹാരമുണ്ട്.
നിങ്ങളുടെ ജോലിയുടെ സമ്മർദ്ദവും ബുദ്ധിമുട്ടും മനസിലാക്കി നിങ്ങളെ സഹായിക്കുന്ന ഒരു അസിസ്റ്റന്‍റിനെ കിട്ടിയാല്‍ രക്ഷപെട്ടില്ലേ.. അതും ശമ്പളവും ഭക്ഷണവും വേണ്ടാത്ത, അവധിപോലും ചോദിക്കാത്ത ഒരു അസിസ്റ്റന്റ്! അതെ, അതാണ് എഐ ഏജന്റ്സ്. നമ്മൾ ഉറങ്ങുമ്പോഴും നമുക്ക് വേണ്ടി ഉണർന്നിരുന്ന് ജോലി ചെയ്യുന്നവർ. ജോലിത്തിരക്കുകളിൽ നിന്ന് അകന്ന് വെക്കേഷൻ ആസ്വദിക്കുമ്പോഴും നമുക്ക് വേണ്ട മെയിലുകളും കോളുകളുമൊക്കെ പരിശോധിക്കുവാനും ആവശ്യമായവ ഷോർട്ട് ലിസ്റ്റ് ചെയ്ത് നമ്മളിലേക്ക് എത്തിക്കാനും കഴിവുള്ളവർ, ദിനംപ്രതി വരുന്ന നൂറായിരം ബിസിനസ് ലീഡുകളിൽ നിന്ന് ആവശ്യമായയും ബിസിനസ് ആകാൻ സാധ്യത ഉള്ളതും മാത്രം തിരഞ്ഞെടുത്തു സമയം ലാഭിക്കുന്നവർ. തിരക്കേറിയ ജോലിയിലെ കാര്യങ്ങൾ മുൻഗണനക്കനുസരിച്ചു ഷെഡ്യൂൾ ചെയ്തു നിങ്ങളെ സഹായിക്കുന്നവർ. അങ്ങനെ എഐ ഏജന്റുകളുടെ പ്രയോജനങ്ങൾ നിരവധിയാണ്. എഐ ഏജന്റുകളെ കുറിച്ച് കൂടുതൽ മനസ്സിലാക്കിയാൽ നിങ്ങളുടെ ബിസിനസ് കൂടുതൽ എളുപ്പവും കാര്യക്ഷമവുമാകാൻ കഴിയും.
ദുബായ് ആസ്ഥാനമായുള്ള യുണീക് വേൾഡ് റോബോട്ടിക്സുമായി ചേർന്ന് മനോരമ ഹൊറൈസൺ നടത്തുന്ന 'എഐ ഏജന്റ്സ് ഫോർ ബിസിനസ് ഓണേർസ് സർട്ടിഫിക്കേഷൻ' കോഴ്സ് മാർച്ച് 10, 11 തീയതികളിലായി വൈകിട്ട് 7 മണി മുതൽ 9 മണി വരെ ഓൺലൈനായി നടക്കുന്നു. അടിസ്ഥാനം മുതൽ വിശദമായി പരിചയപ്പെടുത്തുന്ന ക്ലാസിൽ യഥാർത്ഥത്തിൽ എ.ഐ ഏജന്റുകളെ എങ്ങനെ പ്രയോജനപ്പെടുത്താം എന്നു പ്രായോഗികമായി മനസ്സിലാക്കാം. കോഴ്സ് വിജയകരമായി പൂർത്തീകരിക്കുന്നവർക്ക് രാജ്യാന്തര നിലവാരമുള്ള stem.org അംഗീകൃത സർട്ടിഫിക്കറ്റ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്കും പ്രവേശനത്തിനും ഗൂഗിൾ ഫോമിൽ റജിസ്റ്റർ ചെയ്യുക. https://forms.gle/iED2ByGLfuG4UE4b7 ഫോൺ: 9048991111.