AI Generated Image
ആർട്ടിഫിഷൽ ഇന്റലിജൻസിനെ കുറിച്ച് അവഗാഹമുള്ളവർക്ക് ജോലി ഉറപ്പാണ് എന്നതാണ് ഇപ്പോഴത്തെ സ്ഥിതി. കുറഞ്ഞ സമയം കൊണ്ട് വളരെ സങ്കീർണമായ പല പ്രവർത്തികളും കാര്യക്ഷമായി ചെയ്യാൻ കഴിയുന്നതുകൊണ്ട് പ്രോഡക്റ്റിവിറ്റിയും ക്വാളിറ്റിയും കൂട്ടാൻ സഹായിക്കുമെന്നതുകൊണ്ട് എഐ കാലം നിറയുന്നുണ്ട്. അതിവേഗം മാറ്റങ്ങൾ ഉൾക്കൊണ്ട് പുതിയ ടൂളുകളും അപ്ലികേഷനുകളും അറിഞ്ഞിരിക്കേണ്ടത് അനിവാര്യതയും മാറുന്ന സമയമാണ്. നിത്യജീവിതത്തിന്റെ എല്ലാ മേഖലകളിലും ഈ മാറ്റങ്ങൾ അതിവേഗം നടപ്പാക്കപ്പെട്ടുകൊണ്ടിരിക്കുന്നു. അറിയില്ല, പറ്റില്ല, എന്നൊക്കെയുള്ള വാക്കുകൾക്ക് പകരം ഏത് ജോലിയും മടി കൂടാതെ ഏറ്റെടുത്തു ചെയ്യുന്നവരെയാണ് എഐ കാലത്തെ തൊഴിലിടങ്ങൾക്കാവശ്യം.
ചില വര്‍ഷങ്ങള്‍ക്ക് മുൻപ് മികച്ച വിഡിയോ എഡിറ്റർമാരോ ഗ്രാഫിക് ഡിസൈനേർമാരോ ചെയ്യുന്ന ജോലികളും വര്‍ഷങ്ങളുടെ പ്രവൃത്തി പരിചയമുള്ളവർ ചെയ്തിരുന്ന കോഡിങ്, പ്രോഗ്രാമിങ് അടക്കമുള്ള കാര്യങ്ങളും കൊച്ചു കുട്ടികൾ പോലും എഐ ഉപയോഗിച്ച് സിംപിളായി ചെയ്യുന്ന കാലത്ത് ആ സാധ്യതകൾ ഉപയോഗപ്പെടുത്താതെ പോയാൽ നഷ്ടം നമുക്ക് തന്നെയല്ലെ?
ദുബായ് ആസ്ഥാനമായുള്ള യുണീക് വേൾഡ് റോബോട്ടിക്സുമായി ചേർന്ന് മനോരമ ഹൊറൈസൺ നടത്തുന്ന 'എഐ ഫോർ എവരിവൺ' ഓൺലൈൻ സർട്ടിഫിക്കേഷന്‍ കോഴ്സിലൂടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാധ്യതകളെ കുറിച്ച് കൂടുതൽ അറിയാം.
പ്രായോഗിക പരിശീലനവും എഐ വിദഗ്ധരുമായി ഇന്റെറാക്ഷനും ഉൾപ്പെടുന്ന കോഴ്സിൽ നിത്യ ജീവിതത്തിലേക്കും ബിസിനസ് ആവശ്യങ്ങൾക്കുമായി എഐ എങ്ങനെ ഉപയോഗപ്പെടുത്താം, ചാറ്റ് ജിപിടി പോലുള്ള എഐ ടൂളുകൾക്ക് എങ്ങനെ നിർദ്ദേശങ്ങൾ (പ്രോംപ്റ്റ്) നൽകിയാൽ ആണ് കൃത്യമായ ഉത്തരങ്ങൾ ലഭിക്കുക, വ്യത്യസ്ത എഐ ടൂളുകളും അവയുടെ ഉപയോഗവും തുടങ്ങിയ കാര്യങ്ങൾ മനസിലാക്കാം. ഫെബ്രുവരി 20, 21 തീയതികളിൽ നടക്കുന്ന ക്ലാസ്സുകൾ വിജയകരമായി പൂർത്തീകരിക്കുന്നവർക്ക് രാജ്യാന്തര നിലവാരമുള്ള stem.org സർട്ടിഫിക്കറ്റ് ലഭിക്കും. കോഴ്സിന്റെ വിശദ വിവരങ്ങൾക്കും പ്രവേശനത്തിനുമായി ഗൂഗിൾ ഫോമിൽ റജിസ്റ്റർ ചെയ്യുക. https://shorturl.at/nLw7c. ഫോൺ: 9048991111.