AI പുനർനാമകരണം ചെയ്യണമെന്ന ആവശ്യവുമായി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ്‌ ട്രംപ്. 'ആർട്ടിഫിഷ്യൽ ഇന്റലിജൻസ്' എന്ന പേരുമാറ്റി 'സൂപ്പർ ഇന്റലിജൻസ്' ആക്കണമെന്നും, ഭാവിയില്‍ ആരാണോ AIയെ ജയിക്കുന്നത് അവർ വിജയിക്കുമെന്നും ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ ട്രംപ് പറഞ്ഞു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ നിയന്ത്രിക്കാനുള്ള ഏതൊരു പദ്ധതിയെയും അമേരിക്ക എതിർക്കുമെന്നും ട്രംപ് വ്യക്തമാക്കി.

'AIയെ ഇനി മുതൽ ഔദ്യോഗികമായി 'സൂപ്പർ ഇന്റലിജൻസ്' എന്ന് വിളിക്കും. അമേരിക്ക ഇപ്പോൾ ചൈനയെക്കാളും മറ്റെല്ലാവരെക്കാളും മുന്നിലാണ്. ഞാനത് അങ്ങനെ തന്നെ നിലനിർത്തും'- ട്രംപ് പറഞ്ഞു. 

ലോകമെമ്പാടും സമാധാനം സ്ഥാപിക്കാൻ താൻ ശ്രമിച്ചിട്ടുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു. മറ്റുള്ളവർ സമാധാനത്തെക്കുറിച്ച് സംസാരിക്കുക മാത്രം ചെയ്തപ്പോൾ താനത് സാധ്യമാക്കി, മറ്റുള്ളവർ ഭീഷണികളെ അവഗണിച്ചപ്പോൾ താനത് നേരിട്ടു. മറ്റുള്ളവർ ധീരതയെക്കുറിച്ച് സംസാരിച്ചപ്പോൾ അമേരിക്ക അത് പ്രകടിപ്പിച്ചു. മറ്റുള്ളവർ ശക്തി വാഗ്ദാനം ചെയ്തപ്പോൾ അമേരിക്കയെ ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യമാക്കാൻ താൻ ആ ശക്തി ഉപയോഗിച്ചുവെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. 

ഇറാനെതിരെ ലോക രാജ്യങ്ങളെല്ലാം ചേർന്ന് സമ്പൂർണ ഉപരോധം ഏർപ്പെടുത്തണമെന്നായിരുന്നു അമേരിക്കൻ പ്രസിഡന്‍റിന്‍റെ മറ്റൊരു ആവശ്യം. ഇറാനുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ താൻ പൂർണ സമാധാനത്തിലെത്തിക്കഴിഞ്ഞു. എന്നാൽ, ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന ആ രാജ്യത്തിനെതിരെ ആഗോളതലത്തിൽ കർശന നടപടികൾ വേണമെന്നായിരുന്നു ട്രംപിന്‍റെ ആവശ്യം. യുഎൻ പൊതുസഭയിലെ ട്രംപിന്റെ പ്രസംഗം ലോക രാഷ്ട്രങ്ങൾക്കിടയിൽ വലിയ ചർച്ചകൾക്കും പുതിയ രാഷ്ട്രീയ നീക്കങ്ങൾക്കും വഴിതുറന്നിരിക്കുകയാണ്.

ENGLISH SUMMARY:

AI should be renamed Super Intelligence according to Donald Trump at the UN General Assembly. He stated that whoever wins with AI will win, and the US will oppose any plan to control Artificial Intelligence.