online-trading

സാമ്പത്തിക ഉന്നമനം ആഗ്രഹിക്കുന്ന ആരും തന്നെ കിട്ടുന്ന സാലറി കൊണ്ടുമാത്രം  തൃപ്തരാകാറില്ല. പതിവ് ജോലിക്കും ശമ്പളത്തിനും പുറമെ അധികവരുമാനമുണ്ടാക്കാൻ ശ്രമിക്കുകയും അതിനുള്ള വഴികൾ തിരഞ്ഞെടുക്കാനുള്ള ധൈര്യവും  കാണിക്കണം. ഇത്തരത്തിൽ അധിക വരുമാനവും അങ്ങനെ  സാമ്പത്തിക പുരോഗതിയും നേടാനുള്ള  മികച്ച വഴികളിലൊന്നാണ് ട്രേഡിങ്. എന്നിരുന്നാലും ഓഹരികളെക്കുറിച്ചും ഓഹരിവിപണിയെക്കുറിച്ചും നന്നായി മനസിലാക്കി വേണം ട്രേഡിങ് രംഗത്തേക്ക് ചുവടു വെക്കാൻ. ചുരുക്കം പറഞ്ഞാൽ നമ്മൾ വാങ്ങാൻ പോകുന്ന കമ്പനിയുടെ ഇന്നത്തെ അവസ്ഥ മാത്രമല്ല അതിന്റെ കഴിഞ്ഞ കാലങ്ങളിലെ പെർഫോമൻസും ഭാവിയിൽ വന്നേക്കാവുന്ന ലാഭ നഷ്ട സാധ്യതകളുമടക്കം മനസിലാക്കണം. കൃത്യമായ അവബോധത്തോടെ നിക്ഷേപിക്കുന്നവർക്ക് നേട്ടം ഉണ്ടാക്കിക്കൊടുക്കുന്ന  ഓഹരി വിപണി അൽപജ്ഞാനവും എടുത്തുചാട്ടവും ഉള്ളവർക്ക് നഷ്ടം വരുത്താനും  സാധ്യതയുണ്ട്.

അതീവ ശ്രദ്ധ വേണം, ഒരുപാട് റിസ്കുകളുണ്ട്  എന്നൊക്കെ പലരെയും  ആശങ്കപ്പെടുത്തിയിരുന്ന ട്രേഡിങിനെ  കൂടുതൽ  സുതാര്യവും ജനപ്രിയവുമാക്കുകയാണ് അൽഗോ ട്രേഡിങ്. ഇതിൽ നാം പഠിച്ചെടുക്കേണ്ടത് കൃത്യമായ അൽഗോരിതം നിർമിക്കാനാണ്. ഒരിക്കൽ പഠിച്ചെടുത്താൽ ട്രേഡിങ് പിന്നെ ഈ അൽഗോരിതം ചെയ്തോളും. അൽഗോരിതം കൃത്യമായി ജോലി ചെയ്യുന്നുണ്ടോ എന്നുള്ള മോണിറ്ററിങ് മാത്രം നടത്തിയാൽ മതി.

എങ്ങനെ പഠിക്കാം?

മനോരമ ഹൊറൈസൺ നടത്തുന്ന 'അഡ്വാൻസ്ഡ് കോഴ്സ് ഇൻ ഫ്യൂച്ചേഴ്സ് ആൻഡ് ഓപ്ഷൻസ് ട്രേഡിങ് പ്ലസ് അൽഗോ ട്രേഡിങ്' ഓൺലൈൻ സർട്ടിഫിക്കേഷൻ കോഴ്സിൽ പങ്കെടുത്ത് ഇത് പഠിക്കാം. 15 വർഷത്തിലേറെയായി ട്രേഡിങ് രംഗത്ത് അനുഭവസമ്പത്തുള്ള സെബി റജിസ്ട്രേഡ് ഇൻവെസ്റ്റ്മെന്റ് അഡ്വൈസറായ ബാലചന്ദ്രൻ വിശ്വറാം ആണ് ക്ലാസുകൾ എടുക്കുന്നത്.

ട്രേഡിങ്ങിനെ പറ്റി അറിവുള്ളവർക്കും   ഈ രംഗത്ത് ആദ്യമായി എത്തുന്നവർക്കും എല്ലാം അൽഗോ ട്രേഡിങ് പഠിച്ചാൽ വളരെ എളുപ്പത്തിൽ വിജയകരമായ ട്രേഡിങ് നടത്താം. ഫെബ്രുവരി 24 ന് ആരംഭിക്കുന്ന കോഴ്സിന്‍റെ കൂടുതൽ വിവരങ്ങൾക്കും പ്രവേശനത്തിനുമായി ഗൂഗിൾ ഫോമിൽ റജിസ്റ്റർ ചെയ്യുക. https://shorturl.at/Nhp2o  ഫോൺ: 9048991111.

ENGLISH SUMMARY:

Unlock the potential of the stock market with Manorama Horizon’s 'Advanced Course in Futures and Options Trading plus Algo Trading.' This comprehensive online certification program is designed for both beginners and experienced traders looking to automate their trading strategies using algorithms. Led by Balachandran Vishwaram, a SEBI-registered investment advisor with over 15 years of experience, the course provides deep insights into market analysis and risk management. Algo trading minimizes human emotional bias and ensures precision in execution through predefined rules. The new batch starts on February 24, 2026, offering a unique opportunity to build a sustainable secondary income. Registered participants will gain practical knowledge on building and monitoring trading algorithms effectively.