AI Image

AI Image

പരസ്യങ്ങൾ മാർക്കറ്റ് ചെയ്യുന്നതിന് മാർഗങ്ങൾ പലതുണ്ടെങ്കിലും അതിൽ നിന്നെല്ലാം ഡിജിറ്റൽ മാർക്കറ്റിങ് വ്യത്യസ്തമാകുന്നത് കൃത്യമായി ട്രാക്ക് ചെയ്യാനും നമുക്ക് വേണ്ടുന്ന ആളുകളിലേക്ക് മാത്രം എത്തിക്കാനുമുള്ള സൗകര്യങ്ങളാണ്. സാമൂഹ്യ മാധ്യമങ്ങൾ വഴിയും മറ്റു ഡിജിറ്റൽ സങ്കേതങ്ങൾ ഉപയോഗിക്കുന്നവരിലേക്കും എത്തിപ്പെടാൻ താരതമ്യേന എളുപ്പമായതിനാൽ തന്നെ ഇത്തരം പ്ലാറ്റ്​ഫോമുകൾ പരസ്യത്തിനും വിപണത്തിനുമായി ഉപയോഗപ്പെടുത്തുന്ന സ്ഥാപനങ്ങൾ കൂടുതൽ ജനശ്രദ്ധ നേടുമെന്നതിൽ സംശയമില്ല.

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വരവോടെ ഡിജിറ്റൽ മാർക്കറ്റിങ് കൂടുതൽ ഫലപ്രദവും റിസൾട്ട് കേന്ദ്രീകൃതവുമായിട്ടുണ്ട്. എഐ ടൂളുകളുടെ സഹായത്താൽ ഉപഭോക്താക്കളുടെ ഇഷ്ടങ്ങളും ഇഷ്ടക്കേടുകളും ആഴത്തിൽ വിശകലനം ചെയ്യാനും തീരുമാനങ്ങൾ എടുക്കാനും സാധിക്കുന്നു. ഓൺലൈൻ വിൽപന മുന്നിൽ കണ്ട് ചെറിയ സംരംഭങ്ങൾ ആരംഭിക്കുന്നവർക്ക് കുറഞ്ഞ ചെലവിൽ തങ്ങളുടെ ബിസിനസ് മാർക്കറ്റ് ചെയ്യാനും എളുപ്പത്തിൽ വിജയിക്കാനും ഡിജിറ്റൽ മാർക്കറ്റിങ്ങിലെ പരിജ്ഞാനം ഉപകരിക്കും.

ഗൂഗിളിന്റെ വിവിധ പ്ലാറ്റ്​ഫോമുകൾ, മെറ്റയുടെ വിവിധ സാമൂഹ്യ മാധ്യമങ്ങളായ ഫേസ്ബുക്, ഇൻസ്റ്റഗ്രാം, വാട്സാപ്പ് തുടങ്ങിയവയിൽ എങ്ങനെ ഫലപ്രദമായ മാർക്കറ്റിങ് ക്യാംപെയ്നുകൾ നടത്താം, അവയിൽ വന്നുകൊണ്ടിരിക്കുന്ന അപ്ഡേറ്റുകൾ എന്തെല്ലാമാണ്, അത്യാവശ്യമായ ടൂളുകളും അറിഞ്ഞിരിക്കേണ്ട വിവരങ്ങളും ഏതെല്ലാം തുടങ്ങി ഡിജിറ്റൽ മാർക്കറ്റിങ് ചെയ്യാനും അതൊരു വരുമാന മാർഗമാക്കാനും ആഗ്രഹിക്കുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഏറെയാണ്.

ഡിജിറ്റൽ മാർക്കറ്റിങ്ങിനെക്കുറിച്ച് കൂടുതൽ അറിയാനും അത് കരിയറായി തിര‍ഞ്ഞെടുക്കാനുമൊക്കെ ആഗ്രഹിക്കുന്നവർക്ക് മനോരമ ഹൊറൈസൺ, ഡിജിറ്റൽ ലെസണുമായി ചേർന്ന് നടത്തുന്ന 'ഡിജിറ്റൽ മാർക്കറ്റിങ് വിത്ത് എഐ സർട്ടിഫിക്കേഷൻ' കോഴ്സിലൂടെ മികച്ച തുടക്കം നേടാം. അടിസ്ഥാനതത്വങ്ങൾ മുതൽ മുതൽ വിശദമായി, പ്രായോഗിക പരിശീലനത്തോടെ വിദഗ്ധരിൽ നിന്ന് മനസിലാക്കാം. പൂർണ്ണമായും ഓൺലൈനായി ക്രമീകരിച്ചിരിക്കുന്ന ക്ലാസ്സുകൾ ഫെബ്രുവരി 13 ന് ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്കും പ്രവേശനത്തിനും ഗൂഗിൾ ഫോമിൽ റജിസ്റ്റർ ചെയ്യുക. https://shorturl.at/4ROhy. ഫോൺ: 9048991111.

ENGLISH SUMMARY:

Master the art of digital marketing combined with Artificial Intelligence through Manorama Horizon’s new certification course. Starting February 13, 2026, this online program, in collaboration with Digital Lesson, covers essential topics including Google Ads, Meta Marketing (Facebook, Instagram, WhatsApp), and SEO strategies. Learn how to reach your target audience effectively and track campaign results using cutting-edge AI tools. This course is ideal for entrepreneurs, students, and professionals looking to build a career in digital marketing or scale their business brands. Participants will receive practical training from industry experts. Register now via the provided Google Form or call 9048991111 for more details.