നാസയുടെ പ്രൈമറി പ്രോഗ്രാമിങ് ഭാഷകളിൽ ഒന്നായി സ്ഥാനം പിടിക്കണമെങ്കിൽ പൈത്തൺ എന്ന പ്രോഗ്രാമിങ് ഭാഷയുടെ റേഞ്ച് അത്ര നിസ്സാരമല്ല. ആമസോൺ,ഗൂഗിൾ, സ്പോട്ടിഫൈ, നെറ്റ്ഫ്ലിക്സ്, ഇൻസ്റ്റഗ്രാം തുടങ്ങിയ വമ്പൻമാരെല്ലാം പൈത്തണെ കൂടെക്കൂട്ടി കളം പിടിക്കുമ്പോൾ പൈത്തണിൽ പ്രാവീണ്യമുള്ളവരുടെ ഡിമാൻഡ് എന്താണെന്നും മനസിലാക്കാം. ഹൈ ലെവൽ പ്രോഗ്രാമിങ് ഭാഷയായ പൈത്തണിൽ പ്രാവീണ്യം നേടാൻ മനോരമ ഹൊറൈസൺ അവസരമൊരുക്കുന്നു
മനോരമ ഹൊറൈസൺ ആക്ടീവ് എഡ്യൂവുമായി ചേർന്ന് നടത്തുന്ന 'പിയേഴ്സൺ വ്യൂ ഐടി സ്പെഷലിസ്റ്റ് പൈത്തൺ സർട്ടിഫിക്കേഷൻ പ്രോഗ്രാം' ഫെബ്രുവരി 11 ന് ആരംഭിക്കും. വിദഗ്ധരോട് സംവദിക്കാനും, സംശയങ്ങൾ ദുരീകരിക്കാനും പ്രായോഗിക പരിശീലനം നേടാനും അവസരം ലഭിക്കും. പിയേഴ്സൺ ഐ.ടി സ്പെഷലിസ്റ് സർട്ടിഫിക്കറ്റും നേടാം.
പൈത്തൺ ഡവലപ്പർ, ഡേറ്റാ എൻജിനീയർ, പൈത്തൺ ആപ്പ് ഡവലപ്പർ, മെഷീൻ ലേണിങ് എൻജിനീയർ തുടങ്ങി നിരവധി അവസരങ്ങളാണ് ഈ മേഖലയിലുള്ളത്. ഐടി മേഖലയിൽ മികച്ചൊരു കരിയർ ആഗ്രഹിക്കുന്നവർക്കും പൈത്തൺ ഭാഷാ പഠനത്തിൽ താൽപര്യമുള്ളവർക്കും ഈ ഓൺലൈൻ കോഴ്സിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്താം. പ്രവേശനവുമായി ബന്ധപ്പെട്ട വിവരങ്ങൾക്കായി ഗൂഗിൾ ഫോമിൽ റജിസ്റ്റർ ചെയ്യാം. ഫോൺ: 9048991111.
ENGLISH SUMMARY:
Boost your IT career with the Pearson VUE IT Specialist Python Certification program hosted by Manorama Horizon in association with Active Edu. Starting on February 11, 2026, this comprehensive online course offers live interaction with experts, hands-on practical training, and a globally recognized certification. Python is a primary programming language used by tech giants like NASA, Google, Amazon, and Netflix, making it a highly sought-after skill in the job market. This course is ideal for aspiring Python Developers, Data Engineers, and Machine Learning specialists. Gain proficiency in one of the most versatile high-level programming languages today. Register via the Google Form to secure your spot and clarify your doubts with industry leaders.