ടീമിനെ ഒന്നിച്ചു നിർത്തി പ്രോജക്ടുകൾ സമയബന്ധിതമായി ചെയ്തു തീർക്കാനുള്ള മികവുറ്റ പ്രോജക്ട് മാനേജർമാരാണ് ബിസിനസുകളുടെ വിജയം. അതിനാൽ തന്നെ ഐടി കമ്പനികളും കോർപറേറ്റുകളും പ്രോജക്ട് മാനേജർമാർക്ക് പ്രാധാന്യവും നൽകുന്നു. കരിക്കുലം വീറ്റേയിലെ സ്കില്‍ ഓപ്ഷനു നേരെ ലീഡർഷിപ്പ് ക്വാളിറ്റി, പ്രോബ്ലം സോള്‍വിങ് സ്കിൽ, കമ്മ്യൂണിക്കേഷൻ സ്കിൽ എന്നൊക്കെ നിസംശയം എഴുതി ചേർക്കുന്നവരാണ് നമ്മളിൽ പലരും. ആരും പറഞ്ഞു തരാതെ തന്നെ ഈ ഗുണങ്ങളൊക്കെ ജോലി സാധ്യത കൂട്ടുമെന്ന ധാരണയുണ്ട്. എന്നാൽ ഈ പറഞ്ഞ ഗുണങ്ങളൊക്കെ അൽപം പ്രഫഷനലായി പഠിച്ചെടുത്താൽ പ്രോജക്ട് മാനേജ്മെന്റിൽ മികച്ച ഒരു കരിയറും സ്വന്തമാക്കാം.
നെസ്റ്റ് ഡിജിറ്റലുമായി ചേർന്ന് മനോരമ ഹൊറൈസണ്‍ നടത്തുന്ന 'പ്രോജക്ട് മാനേജ്മെന്റ് അജൈൽ കോഴ്സി'ലൂടെ പ്രസ്തുത വിഷയം അടിസ്ഥാനം മുതൽ പഠിച്ചെടുക്കാനും മൈക്രോ ഇന്റേൺഷിപ്പിൽ പങ്കെടുക്കാനും ഇപ്പോൾ അവസരമുണ്ട്. പ്രായോഗിക പരിശീലനത്തോടെയുള്ള കോഴ്സിൽ ഇൻഡസ്ട്രിയൽ വിസിറ്റും ഉൾപ്പെടുന്നു. ഉപഭോക്താക്കളുടെ താൽപര്യങ്ങൾക്ക് അനുസൃതമായി ഉൽപന്നങ്ങൾ നവീകരിക്കാൻ സഹായിക്കുന്ന 'പിഎംഐ അജൈൽ' സ്ക്രം മാസ്റ്റർ, ബിസിനസ് അനലിസ്റ്റ്, അജൈൽ പ്രോജക്ട് മാനേജർ, അജൈൽ കോച്ച് തുടങ്ങി നിരവധി തൊഴിലവസരങ്ങൾ മുന്നോട്ട് വയ്ക്കുന്നു.
ജനുവരി 17 ന് ആരംഭിക്കുന്ന ഓൺലൈൻ കോഴ്സിന്റെ കൂടുതൽ വിവരങ്ങൾക്കും പ്രവേശനത്തിനും ഗൂഗിൾ ഫോമിൽ റജിസ്റ്റർ ചെയ്യുക. https://forms.gle/NFfvkcnAo4radXnA8. ഫോൺ: 9048991111.