AI Image
നിത്യ ജീവിതത്തിൽ എഐയുടെ റോൾ എന്താണ്? സാങ്കേതിക വിദ്യകളുടെ ഗുണങ്ങൾ ഉപയോഗപ്പെടുത്താൻ എന്തൊക്കെ അറിഞ്ഞിരിക്കണം? വ്യക്തി ജീവിതത്തിലും, തൊഴിലിടങ്ങളിലും എഐ ചുവടുറപ്പിക്കുമ്പോൾ ഈ ചോദ്യങ്ങളുടെ ഉത്തരങ്ങൾ അറിയേണ്ടതല്ലേ? തീര്‍ച്ചയായും അറിയേണ്ടതുണ്ട്.
ആർട്ടിഫിഷൽ ഇന്റലിജൻസിനെ കുറിച്ച് നന്നായി അറിയുന്ന ആളുകൾക്ക് ജോലി ഉറപ്പാണ് എന്നതാണ് ഇപ്പോഴത്തെ സ്ഥിതി. സമയം ലാഭിച്ചുകൊണ്ട് പ്രോഡക്റ്റിവിറ്റിയും ക്വാളിറ്റിയും പുതുമയും ഒക്കെയായി എഐ കളം പിടിച്ചു കഴിഞ്ഞു. മാറ്റങ്ങൾ ഉൾക്കൊണ്ട് പുത്തൻ ടൂളുകളും ആപ്ലിക്കേഷനുകളുമെല്ലാം ഉപയോഗിക്കാൻ പഠിക്കണം.
ദുബായ് യുണീക് വേൾഡ് റോബോട്ടിക്സുമായി ചേർന്ന് മനോരമ ഹൊറൈസൺ നടത്തുന്ന 'എഐ ഫോർ എവരിവൺ' ഓൺലൈൻ സർട്ടിഫിക്കേഷന്‍ കോഴ്സിലൂടെ ആർട്ടിഫിഷൽ ഇന്റലിജൻസിന്റെ സാധ്യതകളെ കുറിച്ച് കൂടുതൽ അറിയാം.
പ്രായോഗിക പരിശീലനവും എഐ വിദഗ്ധരുമായി ചർച്ചകളും ഉൾപ്പെടുന്ന കോഴ്സിൽ നിത്യ ജീവിതത്തിലേക്കും ബിസിനസ് ആവശ്യങ്ങൾക്കുമായി എഐ എങ്ങനെ ഉപയോഗപ്പെടുത്താം, ചാറ്റ് ജിപിടി യിൽ എങ്ങനെ നിർദ്ദേശങ്ങൾ (പ്രോംപ്റ്റ്) നൽകിയാൽ ആണ് കൃത്യമായ ഉത്തരങ്ങൾ ലഭിക്കുക, വ്യത്യസ്ത എഐ ടൂളുകളും അവയുടെ ഉപയോഗവും തുടങ്ങി അടിസ്ഥാനം മുതൽ വ്യക്തമായി പഠിച്ചെടുക്കാം.
ജനുവരി 16, 17 തീയതികളിൽ നടക്കുന്ന ക്ലാസ്സുകൾ വിജയകരമായി പൂർത്തീകരിക്കുന്നവർക്ക് രാജ്യാന്തര നിലവാരമുള്ള stem.org സർട്ടിഫിക്കറ്റ് ലഭിക്കും. കോഴ്സിന്റെ വിശദ വിവരങ്ങൾക്കും പ്രവേശനത്തിനുമായി ഗൂഗിൾ ഫോമിൽ റജിസ്റ്റർ ചെയ്യുക. ഫോൺ: 9048991111.