AI Image
തൊഴിലിടങ്ങളിൽ ഒരു പ്രഫഷനൽ അഡ്വൈസർ എന്ന നിലയിലോ, നിത്യജീവിതത്തിൽ ബുദ്ധിമാനായ ഒരു സുഹൃത്തായോ ഒക്കെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ എഐ സ്ഥാനം പിടിച്ചു കഴിഞ്ഞു. എന്ത് സംശയം വന്നാലും ഇപ്പോൾ ചോദ്യം എഐയോടാണ്. പക്ഷെ പലപ്പോഴും അത്യാവശ്യ സന്ദർഭങ്ങളിൽ ചോദ്യം മനസിലാകാതെ എഐ പണി തരാറുമുണ്ട്. സത്യത്തിൽ പ്രശ്നം എഐ യുടേതാണോ? പലപ്പോഴും നമ്മുടെ ചോദ്യത്തിന്‍റേതാകാനാണ് സാധ്യത.
അവിടെയാണ് പ്രോംപ്റ്റിങിന്‍റെ പ്രധാന്യം. കൃത്യമായ പ്രോംപ്റ്റ് എഐയ്ക്ക് കൊടുത്താൽ ശരിയായ ഉത്തരങ്ങളും ലഭിക്കും. ചാറ്റ്ജിപിടി, ജെമിനി, പെര്‍പ്ലെക്സിറ്റി പോലുള്ള എഐ ചാറ്റ്ബോട്ടുകളും സെർച്ച് എൻജിനുകളും ഉപയോഗിക്കുമ്പോൾ ആഗ്രഹിക്കുന്ന, വ്യക്തമായ ഫലം (ഔട്ട്പുട്ട്) ലഭിക്കണമെങ്കിൽ കൃത്യമായ ചോദ്യം (ഇൻപുട്ട്) ചോദിക്കേണ്ടതുണ്ട്. ഇത്തരത്തിൽ, വ്യക്തമായ വിവരങ്ങൾ നൽകി നിർമിത ബുദ്ധിയിലൂടെ മെച്ചപ്പെട്ട ഫലം ഉറപ്പാക്കുന്നതിനെ പ്രോംപ്റ്റിങ് എന്നാണ് വിളിക്കുന്നത്.
പ്രോംപ്റ്റ് എൻജിനീയറിങിനെ കുറിച്ച് കൂടുതൽ അറിയാൻ താൽപര്യമുള്ളവർക്കും അതൊരു കരിയർ ആയി തിരഞ്ഞടുക്കാൻ താൽപര്യം ഉള്ളവർക്കുമായി ദുബായ് യുണിക് വേൾഡ് റോബോട്ടിക്സുമായി ചേർന്ന് മനോരമ ഹൊറൈസൺ പ്രോംപ്റ്റ് എൻജീനിയറിങ് സർട്ടിഫിക്കറ്റ് കോഴ്സ് സംഘടിപ്പിക്കുന്നു. എൻജിനീയറിങ്ങോ കോഡിങ്ങോ അറിയണമെന്നില്ല. താൽപര്യമുള്ള ആർക്കും ചേരാം, പ്രായോഗികമായി പ്രോംപ്റ്റിങ് ചെയ്തു പഠിക്കാം.
കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് stem.org അംഗീകൃത സർട്ടിഫിക്കറ്റ് ലഭിക്കും. എഐ യുഗത്തിൽ ജോലിയിലും പഠനത്തിനും സഹായകമാകുന്നതു കൂടാതെ ‘എഐ പ്രോംപ്റ്റർ’ എന്ന തൊഴിലവസരം കൂടിയാണ് ഇതുവഴി തുറക്കുന്നത്. ജനുവരി 9, 10 തീയതികളിൽ നടക്കുന്ന ഓൺലൈൻ ക്ലാസുകളുടെ വിശദവിവരങ്ങൾക്കും പ്രവേശനത്തിനുമായി ഗൂഗിൾ ഫോമിൽ റജിസ്റ്റർ ചെയ്യുക. https://shorturl.at/zbcpU ഫോൺ: 9048 991111.