Image Credit:AI
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഇടപെടൽ നിത്യജീവിതത്തിലും, തൊഴിലിടങ്ങളിലും ഒരുപാട് മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. ഏറ്റവും പുതിയ സാധ്യതകൾ മനസിലാക്കി ജോലികൾ എളുപ്പമാക്കാനും, പുരോഗതി നേടാനും ചെറിയൊരു പരിശ്രമം മാത്രം മതിയാകും. നെസ്റ്റ് ഡിജിറ്റലുമായി ചേർന്ന് മനോരമ ഹൊറൈസൺ നടത്തുന്ന 'ജെൻ എഐ ഫോർ ഇംപ്രൂവിങ് പ്രോഡക്ടിവിറ്റി' സർട്ടിഫിക്കറ്റ് കോഴ്സിലൂടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ അടിസ്ഥാനം മുതൽ വിശദമായി മനസ്സിലാക്കാം.
ചാറ്റ് ജിപിടി പോലുള്ള എഐ ടൂളുകൾക്ക് എങ്ങനെയാണ് കൃത്യമായ പ്രോംപ്റ്റുകൾ നൽകേണ്ടത്, മാർക്കറ്റിങ് രംഗത്ത് എങ്ങനെ പ്രയോജനപ്പെടുത്താം, കണ്ടന്റ് ക്രിയേഷനിൽ എങ്ങനെ ഉപയോഗപ്പെടുത്താം, വിഡിയോകളും ചിത്രങ്ങളും എങ്ങനെ നിർമിക്കാം, ഓഫിസ് ജോലികൾ ഏതെല്ലാം ടൂളുകൾ ഉപയോഗിച്ച് എളുപ്പമാക്കാം തുടങ്ങിയ കാര്യങ്ങളെല്ലാം ഈ കോഴ്സിൽ ഉൾപ്പെടുന്നു.
ജനുവരി 8 ന് ആരംഭിക്കുന്ന കോഴ്സ് വിജയകരമായി പൂർത്തീകരിക്കുന്നവർക്ക് സർട്ടിഫിക്കറ്റ് ലഭിക്കും. മൈക്രോ ഇന്റേൺഷിപ്പിന് താല്പര്യമുള്ളവർക്ക് ഇന്റേൺഷിപ്പിൽ പങ്കെടുത്ത് നെസ്റ്റ് ഡിജിറ്റൽ നൽകുന്ന സർട്ടിഫിക്കറ്റും നേടാനാവും. കൂടുതൽ വിവരങ്ങൾക്കും പ്രവേശനത്തിനുമായി ഗൂഗിൾ ഫോമിൽ റജിസ്റ്റർ ചെയ്യുക. https://shorturl.at/6zEpQ ഫോൺ: 9048991111.