AI Image
ശമ്പളം കൂടുന്നതുമില്ല, മറ്റൊരു ജോലിക്ക് ശ്രമിക്കാനും പറ്റുന്നില്ല.. പക്ഷേ കുറച്ച് കൂടി പണം കിട്ടിയിരുന്നുവെങ്കില്‍ എന്ന് ആഗ്രഹിക്കാത്തവര്‍ വിരളമാകും. പതിവ് ചെലവുകൾ കഴിഞ്ഞ് സേവ് ചെയ്യാൻ ശമ്പളം തികയാത്തവർ, കാലങ്ങളായി ബക്കറ്റ് ലിസ്റ്റിലുള്ള ആഗ്രഹങ്ങൾ പൊടി തട്ടിയെടുക്കാൻ സാമ്പത്തിക സ്ഥിതി അനുവദിക്കാത്തവർ, മാസം ലഭിക്കുന്ന വരുമാനം കൊണ്ട് മാത്രം കാര്യങ്ങൾ ഓടില്ലെന്ന് ഓർത്ത് വിഷമിക്കുന്നവർ, സ്വന്തം ആവശ്യങ്ങൾ തനിയെ നിർവഹിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ, ഒഴിവുസമയങ്ങൾ എങ്ങനെ ചെലവഴിക്കണം എന്നറിയാതെ ബോറടിച്ചിരിക്കുന്നവർ, സ്വന്തമായി ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്നവർ, ആരോഗ്യകരമായ ഭക്ഷണം വീട്ടിൽ തന്നെ കൃഷി ചെയ്യാൻ താൽപര്യപ്പെടുന്നവർ ഇങ്ങനെ നിരവധി ആളുകളുടെ പലതരത്തിലുള്ള ആവശ്യങ്ങൾക്കുള്ള പോംവഴിയാണ് കൂൺ കൃഷി.
സ്വയം തൊഴിലായോ, ഹോബിയായോ, ഭക്ഷണത്തിനു വേണ്ടിയോ ഒക്കെ ആരംഭിക്കാവുന്ന വളരെ എളുപ്പവും ചെലവ് കുറഞ്ഞതുമായ കൂൺ കൃഷിയുടെ പരിശീലനം ജനുവരി 6, 7 തീയതികളിൽ ഓൺലൈനായി നടക്കുന്നു. 'ലീനാസ് മഷ്റൂംസു'മായി ചേർന്ന് മനോരമ ഹൊറൈസൺ നടത്തുന്ന ക്ലാസുകളിൽ കൂൺ കൃഷിയുടെ അടിസ്ഥാനം മുതൽ വിശദമായി മനസിലാക്കാം. വിവിധതരം കൂൺ ഇനങ്ങൾ, അവയുടെ പ്രാധാന്യം ആരോഗ്യ ഗുണങ്ങൾ, കൃഷി രീതി, പരിപാലനം, വിളവെടുപ്പ് വിപണനം തുടങ്ങി കൂൺ കൃഷിയെ കുറിച്ച് അറിയേണ്ടതെല്ലാം ഈ രണ്ടു ദിവസത്തെ പരിശീലനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
വീട്ടിലെ ഏതെങ്കിലും ഒഴിഞ്ഞ കോണിൽ കൂൺ കൃഷിക്കായി ഗ്രോ ബാഗുകൾ സ്ഥാപിച്ചു കഴിഞ്ഞാൽ കൃത്യമായ അളവിലുള്ള ജലസേചനം മാത്രം ഉറപ്പാക്കിയാൽ മതിയാകും. പോഷക സമ്പന്നമായ കൂൺ വീട്ടിൽ തന്നെ ഉൽപാദിപ്പിക്കാൻ കഴിയും. വരുമാനം മുന്നിൽ കണ്ടു കൊണ്ട് കൃഷിയിലേക്ക് ഇറങ്ങുന്നവർക്ക് അധികം അധ്വാനമോ സമയ നഷ്ടമോ ഇല്ലാതെ തന്നെ ലാഭം നേടാനാകും.
കൂൺ പരിപാലന വിപണന രംഗത്ത് 12 വർഷത്തിലേറെ അനുഭവസമ്പത്തുള്ള ജിത്തു തോമസ് നയിക്കുന്ന ഓൺലൈൻ ക്ലാസ് വിജയകരമായി പൂർത്തീകരിക്കുന്നവർക്ക് സർട്ടിഫിക്കറ്റും കൂൺ വിത്തുകൾ അടങ്ങുന്ന ഗ്രോ ബാഗും ലഭിക്കും. കൂടുതൽ വിവരങ്ങൾക്കും പ്രവേശനത്തിനുമായി ഗൂഗിൾ ഫോമിൽ റജിസ്റ്റർ ചെയ്യുക https://shorturl.at/47EDZ. ഫോൺ: 9048991111.