സാങ്കേതികവിദ്യകൾ വളരുന്നതിനൊപ്പം നൈപുണ്യവും ഉയർത്തിക്കൊണ്ടു വരണമെന്നതാണ് ഈ കാലഘട്ടത്തിൽ ചുവടുറപ്പിച്ചു നിൽക്കാനുള്ള പ്രധാന വെല്ലുവിളി. അതിനാൽ സ്വയം അപ്ഡേറ്റ് ആകേണ്ടത് തൊഴിൽ ചെയ്യുന്നവർക്കും തൊഴിൽ അന്വേഷിക്കുന്നവർക്കും ഒരുപോലെ ബാധകവുമാണ്. ഐടി മേഖലയിലെ ഹൈ ലെവൽ പ്രോഗ്രാമിങ് ഭാഷയായ പൈത്തണിൽ പരിജ്ഞാനം നേടുന്നത് മുൻനിര കമ്പനികളിൽ കയറിപ്പറ്റാനുള്ള എളുപ്പവഴിയാണ്. വെബ് ആപ്ലിക്കേഷനുകൾ, സോഫ്റ്റ്‌വെയർ ഡെവലപ്മെന്റ്, ഡാറ്റാ സയൻസ്, മെഷീൻ ലേണിങ് തുടങ്ങി എല്ലായിടത്തും പ്രവർത്തനക്ഷമത കണക്കിലെടുത്ത് ഡെവലപ്പർമാർ പൈത്തൺ ഭാഷ വ്യാപകമായി ഉപയോഗപ്പെടുത്തുന്നു.
പൈത്തൺ ഭാഷയിൽ അടിസ്ഥാനപരിജ്ഞാനം നേടാൻ ആഗ്രഹിക്കുന്നവർക്ക് മനോരമ ഹൊറൈസണും ദുബായ് യുണീക് വേൾഡ് റോബോട്ടിക്സും ചേർന്ന് പൈത്തൺ ഫോർ ബിഗിനേഴ്സ് ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സിലൂടെ അവസരം ഒരുക്കുകയാണ്. ജനുവരി 5 ന് ആരംഭിക്കുന്ന കോഴ്സിൽ സംവേദാത്മക സെഷനുകൾ, പ്രായോഗിക പരിശീലനം, റെക്കോഡഡ് ക്ലാസുകൾ എന്നിവയ്ക്കു പുറമെ രാജ്യാന്തര നിലവാരമുള്ള stem.org അംഗീകൃത സർട്ടിഫിക്കറ്റും ഉൾപ്പെടുന്നു.
വിദ്യാർഥികൾ, ഉദ്യോഗാർഥികൾ, വർക്കിങ് പ്രഫഷണലുകൾ തുടങ്ങി ആർക്കും പ്രയോജനപ്പെടുന്ന രീതിയിൽ ചിട്ടപ്പെടുത്തിയിട്ടുള്ള ക്ലാസ്സ് പൈത്തൺ ഭാഷയിൽ അടിസ്ഥാന പരിജ്ഞാനം നേടാൻ ഉപകരിക്കും. അടുത്ത ഇന്റർവ്യൂ അറ്റൻഡ് ചെയ്യുന്നതിന് മുമ്പ് പൈത്തൻ കൂടി പഠിച്ചെടുക്കാം. പ്രവേശനത്തിനും മറ്റു വിവരങ്ങൾക്കുമായി ഗൂഗിൾ ഫോമിൽ റജിസ്റ്റർ ചെയ്യുക. https://shorturl.at/o3c6B. ഫോൺ: 9048991111.