AI Image
ഡിജിറ്റൽ യുഗത്തിൽ എഐ അപ്ഡേഷനുകൾ അധ്യാപനത്തെയും സ്മാർട്ട് ആക്കുകയാണ്. വിദ്യാർഥികൾക്ക് സാങ്കേതിക വിദ്യകളുടെ പ്രയോജനങ്ങൾ ലഭിച്ച് മുന്നേറാൻ ആദ്യം അധ്യാപകർ അപ്ഡേറ്റ് ആകേണ്ടതുണ്ട്. ദുബായ് യുണീക് വേൾഡ് റോബോട്ടിക്സുമായി ചേർന്ന് മനോരമ ഹൊറൈസൺ നടത്തുന്ന 'TeachXcelerate' അഡ്വാൻസ് സർട്ടിഫിക്കറ്റ് കോഴ്സിലൂടെ എഐ അധ്യാപനത്തിൽ പ്രായോഗിക പരിശീലനം നേടാം.
സ്മാർട്ട് അധ്യാപനത്തിനായുള്ള വ്യത്യസ്ത എഐ ടൂളുകൾ പരിചയപ്പെടാനും ഇന്ററാക്റ്റീവ് ക്ലാസുകളുടെയും പ്രോജക്ടുകളുടെയും ഒപ്പം അവയുടെ പ്രായോഗിക ഉപയോഗങ്ങൾ പഠിച്ചെടുക്കാനും വർക്ക്‌ഷോപ്പ് ഉപകരിക്കും. ചാറ്റ്ജിപിടി, മാജിക് സ്കൂൾ, പെർപ്ലെക്സിറ്റി, നോഷൻ എഐ തുടങ്ങിയ ടൂളുകൾ കൃത്യമായി ഉപയോഗിക്കാനും ശരിയായ പ്രോംപ്റ്റുകൾ നൽകാനും പരിശീലിക്കാം. രണ്ട് ദിവസം ഒന്നര മണിക്കൂർ വീതമാണ് ക്ലാസ്.
ലെസൻ പ്ലാനിങ്, റിസർച്ച്, കണ്ടന്റ് ക്രിയേഷൻ തുടങ്ങി ഒട്ടനവധി കാര്യങ്ങൾ കൂടുതൽ എളുപ്പത്തിലും ഫലപ്രദമായും ഈ ടൂളുകൾ ഉപയോഗിച്ച് ചെയ്യാം, മാസ്റ്റർ കാൻവാ ഉപയോഗപ്പെടുത്തി മികച്ച പാഠ്യാനുഭവം കുട്ടികൾക്കായി തയാറാക്കാം.
അധ്യാപകർക്ക് മാത്രമല്ല സയന്‍സ്, ടെക്നോളജി,എന്‍ജിനീയറിങ്,മാത്സ് എജ്യുക്കേറ്റേഴ്സ്, ട്രെയിനർമാർ, കരിക്കുലം ഡെവലപ്പർമാർ തുടങ്ങിയവർക്കും വർക്ക് ഷോപ്പിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്താനാവും. ജനുവരി 2, 3 തീയതികളിലായി നടക്കുന്ന വർക്ക് ഷോപ്പിന്റെ വിശദ വിവരങ്ങൾക്കും പ്രവേശനത്തിനുമായി ഗൂഗിൾ ഫോമിൽ റജിസ്റ്റർ ചെയ്യുക. https://shorturl.at/Jutjr ഫോൺ: 9048 991111.