AI Image
കാത്തിരുന്ന പോസ്റ്റുകളിലേക്ക് വിജ്ഞാപനങ്ങൾ എത്തി. ഉദ്യോഗാർഥികൾ പരിശീലനത്തിരക്കിലാണ്. കാണുന്നതെന്തും വാരിവലിച്ച് പഠിച്ചതുകൊണ്ടു മാത്രം സർക്കാർ ഉദ്യോഗം കിട്ടില്ലെന്നു പറഞ്ഞാൽ നെറ്റി ചുളിക്കേണ്ട, സംഗതി വാസ്തവമാണ്. എന്നാൽ അത് ബാലി കേറാമല അല്ല താനും. അൽപം ശ്രദ്ധയും പരിശ്രമവും ഉണ്ടെങ്കിൽ സർക്കാർ ജോലി എന്ന സ്വപ്നം യാഥാർഥ്യമാക്കാം.
വാരിവലിച്ച് പഠിച്ചിട്ട് കാര്യമില്ലാത്ത സ്ഥിതിക്ക് പിന്നെന്താണ് ചെയ്യേണ്ടത്. അതിന് പരീക്ഷയുടെ പൾസ് അറിഞ്ഞ് പഠിക്കണം. കാലാകാലങ്ങളായി പിഎസ്‌സിക്ക് പല വിഷയങ്ങളിലും മാറ്റമില്ലാത്ത സിലബസുണ്ട് മാറുന്നത് ചോദ്യത്തിന്റെ സ്വഭാവമാണ്. നിങ്ങൾ പഠിച്ചു വയ്ക്കുന്ന അതേ രീതിയിൽ ഒരിക്കലും ആ ചോദ്യത്തെ പ്രതീക്ഷിക്കരുത്. പകരം ചോദ്യത്തിൽ നിന്ന് ചോദ്യങ്ങളുണ്ടാക്കി നോക്കണം.
ഉദാഹരണം: സ്വത്തവകാശം മൗലികാവകാശങ്ങളുടെ പട്ടികയിൽ നിന്ന് മാറ്റി സാധാരണ നിയമാവകശം ആക്കിയത് ഏതു ഭരണഘടന ഭേദഗതിയിൽ ആണ്? ഇങ്ങനെ ഒരു ചോദ്യവും അതിന്റെ ഉത്തരം 44-ാം ഭരണഘടനാ ഭേദഗതി എന്നും നന്നായി പഠിച്ചു വയ്ക്കുന്നു. എന്നാൽ പരീക്ഷയ്ക്ക് ഇത് മറ്റൊരു തരത്തിൽ 44-ാം ഭരണഘടനാ ഭേദഗതിയിൽ മൗലികാവകാശങ്ങളുടെ പട്ടികയിൽ നിന്ന് മാറ്റി സാധാരണ നിയമാവകാശമായത് എന്താണെന്നോ, 44-ാം ഭരണഘടനാ ഭേദഗതിയിൽ മൗലികാവകാശങ്ങളുടെ പട്ടികയിൽ നിന്ന് മാറ്റിയ സ്വത്തവകാശം എന്ത് നിയമ സംരക്ഷണത്തിന്റെ പരിധിയിൽ ആണ് വരുന്നതെന്നോ ചോദിക്കാം. സംഗതി നമ്മൾ പഠിച്ചു വച്ചതാണെങ്കിലും പെട്ടെന്ന് വായിക്കുമ്പോൾ ആശയക്കുഴപ്പത്തിലാകാം സമയത്തിന്റ പരിമിധിയും പരിഗണിക്കേണ്ടി വരും അതുകൊണ്ട് ആലോചിച്ചിരിക്കാനും അധികം സമയമില്ല. എന്നാൽ നിരന്തരമായ പരിശീലനം കൊണ്ട് ചോദ്യങ്ങളിലെ ഈ കുരുക്കുകളെ നേരിടാൻ കഴിയും. അതിന് മോക്ക് ടെസ്റ്റുകൾ തന്നെ ചെയ്തു പഠിക്കണം.
മലയാള മനോരമയുടെ വിദ്യാഭ്യാസ പോർട്ടലായ മനോരമ ഹൊറൈസണിന്റെ വെബ്സൈറ്റിലൂടെ ഡിഗ്രി ലെവൽ പരീക്ഷകളുടെ പിഎസ്‌സി മോക്ക് ടെസ്റ്റുകൾ ചെയ്ത് പഠിക്കാം. എസ്‌സിഇആർടി, എൻസിഇആർടി സിലബസുകൾ അനുസരിച്ച് തയ്യാറാക്കിയിരിക്കുന്ന ചോദ്യങ്ങളും അവയുടെ വിശദമായ ഉത്തരങ്ങളും സർക്കാർ ഉദ്യോഗത്തിലേക്കുള്ള യാത്രയ്ക്ക് മുതൽ കൂട്ടാകും.
999/- രൂപ വിലമതിക്കുന്ന ടെസ്റ്റ് സീരീസ് പാക്കേജ് പുതുവത്സര ഓഫറിന്റെ ഭാഗമായി ഡിസംബർ 29 മുതൽ ജനുവരി 5 വരെ 299 രൂപയ്ക്ക് ലഭ്യമാണ്. ടെസ്റ്റ് സീരിസിന്റെ വിശദ വിവരങ്ങൾക്കും പ്രവേശനത്തിനുമായി ഗൂഗിൾ ഫോമിൽ റജിസ്റ്റർ ചെയ്യുക. https://shorturl.at/SHcyV ഫോൺ: 9048991111.