lpst-strike-minister-n-samsudheen-2
  • നിരാഹാരമിരുന്ന വളര്‍മതി വിദ്യാഭ്യാസമന്ത്രി എന്‍.ഷംസുദീന്‍ നല്‍കിയ വെള്ളം കുടിച്ച് നിരാഹാരം അവസാനിപ്പിച്ചു.

എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സ്  സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. വിദ്യാഭ്യാസമന്ത്രിയുമായി നടത്തിയ ചര്‍ച്ച വിജയിച്ചതോടെയാണ് പതിമൂന്ന് ദിവസത്തെ നിരാഹാരം അവസാനിപ്പിച്ചത്. നിരാഹാരമിരുന്ന വളര്‍മതി വിദ്യാഭ്യാസമന്ത്രി എന്‍.ഷംസുദീന്‍ നല്‍കിയ വെള്ളം കുടിച്ച് നിരാഹാരം അവസാനിപ്പിച്ചു. അതേസമയം  37 ദിവസമായി തുടരുന്ന സമരം തുടരും. ഒന്നരമാസത്തിനകം പ്രശ്നം പരിഹരിക്കാമെന്നാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന ഉറപ്പ് .  അതുവരെ പ്രതിഷേധമില്ലാതെ സമരം തുടരുമെന്ന് സമര നേതാവ് വളര്‍മതി പറഞ്ഞു. Also Read: അര്‍ജുന്‍ ആയങ്കിയോടിനി പൊലീസ് ചോദിക്കും; 3 ദിവസം കസ്റ്റഡിയില്‍ വിട്ടു; വ്യാജതെളിവ് ഉണ്ടാക്കാന്‍ ശ്രമമെന്ന് പ്രതിഭാഗം

റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് ഒരു വര്‍ഷം പിന്നിട്ടിട്ടും നിയമന നടപടികള്‍ മുന്നോട്ടുപോകുന്നില്ലെന്ന് ആരോപിച്ച് ഉദ്യോഗാര്‍ഥികള്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം തുടരുകയാണ്. 2025 മേയ് 31ന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയില്‍നിന്ന് വളരെ കുറച്ച് നിയമനങ്ങള്‍ മാത്രമാണ് ഇതുവരെ നടന്നതെന്നാണ് അവരുടെ പരാതി. പല ജില്ലകളിലും ഒന്നാം റാങ്കുകാര്‍ക്കുപോലും നിയമനം ലഭിക്കാത്ത സാഹചര്യമാണുള്ളതെന്നും ഉദ്യോഗാര്‍ഥികള്‍ ചൂണ്ടിക്കാട്ടുന്നു.

അധ്യാപക-വിദ്യാര്‍ഥി അനുപാതം പുനഃപരിശോധിക്കണമെന്നും, ഡിവിഷന്‍ ഫോള്‍ നേരിടുന്ന അധ്യാപകരെ പ്രധാനാധ്യാപക തസ്തികകളിലേക്ക് പുനര്‍വിന്യസിക്കണമെന്നും, വിരമിക്കല്‍ ഒഴിവുകള്‍ അടിയന്തരമായി റിപ്പോര്‍ട്ട് ചെയ്ത് നിയമന നടപടികള്‍ വേഗത്തിലാക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെടുന്നു. Also Read: നെഞ്ചില്‍‌ അമ്മയെന്ന് ടാറ്റൂ; ഒരേദിവസം രണ്ട് പെൺകുട്ടികളെ പീഡിപ്പിച്ചു; കുടുക്കിയത് പ്രണയം നടിച്ച്


അതേസമയം, സാമ്പത്തിക ബാധ്യതകള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ പരിശോധിക്കാന്‍ കൂടുതല്‍ സമയം ആവശ്യമാണെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പൂര്‍ണമായി നടപ്പിലാകുന്നതുവരെ സെക്രട്ടേറിയറ്റിന് മുന്നിലെ സമരം തുടരുമെന്ന് സമരസമിതി നേതാവ് വളര്‍മതി അറിയിച്ചു. പ്രതിഷേധ പ്രകടനങ്ങളോ മറ്റ് സമരപരിപാടികളോ ഇപ്പോള്‍ ഉണ്ടാകില്ലെന്നും, സെപ്റ്റംബര്‍ 24നകം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണെന്നും അവർ പറഞ്ഞു.

ENGLISH SUMMARY:

LPST rank holders have ended their 13-day hunger strike after discussions with Kerala's Education Minister, who assured that their demands would be considered within 45 days. While the hunger strike has ended, the Secretariat protest will continue peacefully until recruitment issues are resolved.