expecting-rain
  • ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യുനമർദ്ദത്തിന്റെ ഫലമായി കേരളത്തിൽ അടുത്ത ദിവസങ്ങളിലും മഴ തുടരുമെന്നാണ് വിലയിരുത്തൽ.

സംസ്ഥാനത്ത് ഇന്ന് മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ്. നാലുജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഈ ജില്ലകളില്‍ പരക്കെ മഴക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. മധ്യ കേരളത്തിലും പാലക്കാടും, നാളെയും മഴ കിട്ടാനിടയുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപമെടുത്ത ന്യൂനമര്‍ദത്തിന്റെ സ്വാധീനത്തില്‍ 14–ാം തീയതി വരെ സംസ്ഥാനത്ത് മഴ ലഭിച്ചേക്കും. Also Read: ന്യൂനമർദം: ആന്ധ്രയിൽ അടുത്ത മൂന്ന് ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യത; കേരളത്തിലും ജാഗ്രത


ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യുനമർദ്ദത്തിന്റെ ഫലമായി കേരളത്തിൽ അടുത്ത ദിവസങ്ങളിലും മഴ തുടരുമെന്നാണ് വിലയിരുത്തൽ. മധ്യകേരളത്തിലും പാലക്കാട് ജില്ലയിലും നാളെയും മഴ തുടരാൻ സാധ്യതയുണ്ട്. ഈ കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി വരുന്ന 14-ാം തീയതി വരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടവിട്ട് മഴ ലഭിച്ചേക്കും.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ മലയോര മേഖലകളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് ഉണ്ടാകാൻ സാധ്യതയുള്ള ഇടങ്ങളിൽ അധികൃതർ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. 

ENGLISH SUMMARY:

The India Meteorological Department (IMD) has forecast rain in the state today. A yellow alert has been issued in four districts — Pathanamthitta, Kottayam, Idukki and Ernakulam. These districts are likely to receive widespread rain and isolated heavy rainfall. Central Kerala and Palakkad may also receive rain tomorrow. Under the influence of the low-pressure area that has formed over the Bay of Bengal, rain is likely to continue across the state until September 14.