Image Credit: Meta AI
ആകര്‍ഷകമായ ശമ്പളത്തിന് പുറമേ സ്ഥിരതയും, തൊഴില്‍ സുരക്ഷയും കൂടി പരിഗണിച്ചാണ് ഉദ്യോഗാർഥികൾ സർക്കാർ ജോലി സ്വപ്നം കാണുന്നത്. ഉറക്കമില്ലാതെ പഠിക്കാൻ തയ്യാറായിട്ടും ലിസ്റ്റിൽ കയറിപ്പറ്റാൻ കഴിയാതെ ധാരാളം പേരുണ്ട്. ഇത്തരം മത്സര പരീക്ഷകളിൽ സിലബസിൽ ഉള്ളതു മുഴുവൻ കാണാതെ പഠിച്ചിട്ട് മാത്രം കാര്യമില്ല, പകരം ചോദ്യത്തിന്റെ രീതിയും, പരീക്ഷകളുടെ സ്വഭാവവും മനസ്സിലാക്കേണ്ടതായുണ്ട്.
ഓരോ സമകാലിക സംഭവങ്ങളിൽ നിന്നും സ്വന്തമായി ചോദ്യങ്ങൾ ഉണ്ടാക്കി പഠിക്കണം. പുതുതായി ഒരു കാര്യം പഠിക്കുമ്പോൾ, അല്ലെങ്കിൽ ഒരു വാർത്ത കേൾക്കുമ്പോൾ പിഎസ്‌സി പരീക്ഷ ആണെങ്കിൽ ഈ ഒരു വിഷയത്തെക്കുറിച്ച് എങ്ങനെ ഒരു ചോദ്യം നിർമ്മിക്കും എന്ന് ചിന്തിക്കാൻ ശ്രമിക്കണം. ഓരോ അറിവും നേടുമ്പോൾ അതിന്റെ കാര്യകാരണങ്ങൾ മനസ്സിലാക്കി വേണം പഠിക്കാൻ. പരന്നുകിടക്കുന്ന സിലബസിൽ നിന്നും തെരഞ്ഞെടുത്ത ചോദ്യങ്ങളെ നേരിടാൻ കൃത്യമായ പരിശീലനവും മുതൽക്കൂട്ടാവും.
മലയാള മനോരമയുടെ വിദ്യാഭ്യാസ പോർട്ടലായ മനോരമ ഹൊറൈസൺ നടത്തുന്ന ഓൺലൈൻ പരിശീലനത്തിലൂടെ വിവിധ പി എസ് സി പരീക്ഷകളുടെ പ്രിലിമിനറി പരിശീലനവും, കമ്പനി ബോർഡ് അസിസ്റ്റന്റ് (CB ), കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ (KAT ), എസ് ബി സി ഐ ഡി ( SBCID ), യൂണിവേഴ്സിറ്റി അസിസ്റ്റന്റ് (വിജ്ഞാപനം ഉടൻ പ്രതീക്ഷിക്കുന്നു) മുതലായവയുടെ മെയിൻ പരീക്ഷകൾക്കായുള്ള പരിശീലനവും ലഭ്യമാക്കുന്നു.
വലിയ സിലബസിൽ നിന്നും എന്തെല്ലാമാണ് പഠിച്ചെടുക്കേണ്ടത്, എന്തൊക്കെ ഒഴിവാക്കാനാവും, ചോദ്യങ്ങളുടെ രീതി എങ്ങനെയാണ്, എന്ത് പഠിച്ചാൽ കൂടുതൽ സ്കോർ ചെയ്യാം തുടങ്ങി പരീക്ഷയുടെ പൾസറിഞ്ഞ് പരിശീലനം നേടാം. ഓൺലൈൻ സംവേദനാത്മക പരിശീനങ്ങളുടെ റിക്കോഡഡ് വിഡിയോയും നിശ്ചിത കാലയളവിൽ ലഭ്യമാകും.
നവംബർ 18 ന് ആരംഭിക്കുന്ന ബാച്ചിൽ ആഴ്ചയിൽ നാല് സെഷനുകളാണ് ക്രമീകരിച്ചിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്കും പ്രവേശനത്തിനും ഗൂഗിൾ ഫോമിൽ റജിസ്റ്റർ ചെയ്യുക. https://shorturl.at/tM6jt ഫോൺ: 9048991111.