കോഡിങ്ങില്‍ വൈദഗ്ധ്യം നേടാനും ടെക് ലോകത്ത് വേറിട്ടുനിൽക്കാനും കോഡ് എക്സ്പർട്ട് (CodeXpert) എന്ന അത്യാധുനിക പ്രോഗ്രാമിങ് കോഴ്സ്. പ്രോഗ്രാമിങ്ങിൽ ഒരു അടിത്തറയുമില്ലാത്തവർക്കും, എന്തിന്, അഞ്ചാം ക്ലാസില്‍ പഠിക്കുന്ന കുട്ടികൾക്കുപോലും എളുപ്പത്തിൽ കോഡ് എഴുതി പഠിക്കാൻ കഴിയുന്ന വിധത്തിലാണ് ഇതിന്‍റെ രൂപകൽപ്പന. എഐ അധിഷ്ഠിത സമീപനമാണ് കോഡ്എക്സ്പേർട്ടിന്‍റെ സവിശേഷത. വ്യക്തിഗത കോഡ് നിർദേശങ്ങൾ, ഇന്‍റലിജന്‍റി ഡീബഗ്ഗിങ്, കോപൈലറ്റ് പോലുള്ള എഐ കോഡ് ജനറേഷൻ ടൂളുകളെക്കുറിച്ചുള്ള പഠനം എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഒരു ലാംഗ്വേജിൽ എഴുതുന്ന കോഡുകൾ ട്രാൻസ്‌ലേറ്റർ വഴി മറ്റ് ഭാഷകളിലേക്ക് എളുപ്പത്തിൽ മാറ്റാൻ സാധിക്കുന്ന പഠനം ഈ കോഴ്സിന്‍റ് ഭാഗമാണ്. സംശയങ്ങളോ സങ്കീർണതകളോ ഇല്ലാതെ കോഡിങ് പഠിക്കാൻ ആഗ്രഹിക്കുന്ന ആര്‍ക്കും കോഡ്എക്സ്പേർട്ട് ഒരു മികച്ച ഒപ്ഷനാണ്. 

ഡേറ്റാ സ്ട്രക്ചറുകളും അൽഗൊരിതങ്ങളും (DSA), ഡാറ്റാബേസ് മാനേജ്മെന്‍റ് സിസ്റ്റംസ് (DBMS), ഓപ്പറേറ്റിംഗ് സിസ്റ്റംസ് (OS), ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ലോജിക് തുടങ്ങിയ വിഷയങ്ങൾ അടിസ്ഥാനം മുതൽ പഠിക്കാം. കൂടാതെ, മികച്ച സെഷൻ വീഡിയോകളുള്ള എൽഎംഎസ് (LMS) പ്രവേശനം, കാര്യങ്ങൾ എളുപ്പത്തിൽ ഓർമ്മിക്കാനുള്ള മൈൻഡ് മാപ്പുകൾ, കോഡിങ് പരിശീലനത്തിനായി ഓപ്പൺ സോഴ്സ് ക്ലൗഡ് ഐഡിഇ, പ്രായോഗിക അസൈൻമെന്‍റുകൾ എന്നിവയും ലഭിക്കും. കോഡിങ് ലോകത്തെ ഏത് സ്റ്റാക്കിലും ചേരാൻ സഹായിക്കുന്ന വിവിധ പ്രോഗ്രാമിങ് ഭാഷകളിലെ പരിചയവും ഈ കോഴ്സിന്‍റെ ആകർഷണമാണ്. ഗൂഗിൾ, മൈക്രോസോഫ്റ്റ്, ആമസോൺ തുടങ്ങിയ മുൻനിര കമ്പനികളിലെ എൻജീനീയർമാർ ഉപയോഗിക്കുന്ന ഇൻഡസ്ട്രി-റെഡി കോഡിങ് സമ്പ്രദായങ്ങളാണ് ഇവിടെ പഠിപ്പിക്കുന്നത്. 

യഥാർത്ഥ സാഹചര്യങ്ങള്‍ അടിസ്ഥാനമാക്കിയുള്ള പ്രോജക്റ്റുകളിൽ എഐ സഹായത്തോടെ കോഡ് എഴുതി പരിശീലിക്കുന്നത് വഴി ആത്മവിശ്വാസം വര്‍ധിക്കും. അഭിമുഖങ്ങൾക്കു വേണ്ടിയുള്ള കോഡിങ് ചലഞ്ചുകളും ഒപ്റ്റിമൈസേഷൻ തന്ത്രങ്ങളും ഈ കോഴ്സില്‍ പ്ലേസ്‌മെന്‍റ് നേട്ടം ഉറപ്പാക്കുന്നു. മനോരമ ഹൊറൈസണും, ലേണേഴ്സ് ബൈറ്റും ചേർന്ന് നടത്തുന്ന കോഡ്എക്സ്പേർട്ട് കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഗ്രേഡുകളോടുകൂടിയ സർട്ടിഫിക്കറ്റാണ് ലഭിക്കുക. ഇതിലുപരി, എഐസിടിഇയുടെ (AICTE) എൻഇഎടി 3.0 (NEAT 3.0) അംഗീകരിച്ച പങ്കാളിത്ത സർട്ടിഫിക്കറ്റും ലഭിക്കുന്നത് പ്രൊഫൈൽ മൂല്യം വർദ്ധിപ്പിക്കും. കോഴ്സ് പൂർത്തിയാക്കുമ്പോൾ നടത്തുന്ന 90 മിനിറ്റ് അസസ്മെന്‍റ്, നിങ്ങള്‍ നേടിയ അറിവിന്‍റെ നിലവാരം കൃത്യമായി വിലയിരുത്തും. ജനുവരി 27 ന് ആരംഭിക്കുന്ന കോഴ്സിന്‍റെ കൂടുതൽ വിവരങ്ങൾക്കും, പ്രവേശനത്തിനും ഗൂഗിൾ ഫോമിൽ റജിസ്റ്റർ ചെയ്യുക. https://shorturl.at/9dGOU ഫോൺ: 9048991111. 

ENGLISH SUMMARY:

Manorama Horizon, in partnership with LearnersByte, has launched "CodeXpert," an AI-driven programming course designed to help everyone from school students to aspiring professionals master coding. The curriculum focuses on industry-ready practices used by tech giants like Google and Microsoft, covering essential topics such as Data Structures, Algorithms, and AI logic through personalized debugging and co-pilot tools. Students gain access to a cloud-based coding environment, mind maps, and high-quality video sessions to ensure a seamless learning experience across various programming stacks. Upon successful completion of the course starting January 27, participants will receive a graded certificate along with an AICTE-NEAT 3.0 recognized credential to boost their career prospects.