വിഭവ ശേഖരണം, ഉൽപാദനം, ചരക്ക് നീക്കം, തുടങ്ങി പല ഘട്ടങ്ങളിലൂടെ കടന്നാണ് ഓരോ ഉൽപ്പന്നവും വിപണിയില്‍ എത്തുന്നത്. ഇത്തരത്തിൽ ഉൽപ്പന്നങ്ങളുടെ നിർമാണ പ്രക്രിയയെ ഒന്നാകെ സപ്ലൈ ചെയിന്‍ മാനേജ്മെന്‍റെ എന്നുവിളിക്കാം. നിർമിക്കപ്പെട്ട ഉൽപ്പന്നങ്ങളുടെ വിപണനം സാധ്യമാക്കുന്ന പ്രക്രിയയെ ലോജിസ്റ്റിക്സ് എന്നും.

സൂചിപ്പിച്ചത് സപ്ലൈ–ചെയിന്‍ മാനേജ്മെന്‍റെ ആൻഡ് ലോജിസ്റ്റിക്സ് എന്ന വിഷയത്തെയും അത് മുന്നോട്ടുവയ്ക്കുന്ന തൊഴില്‍ സാധ്യതകളെയും കുറിച്ചാണ്. വിഭവശേഖരണം മുതൽ വിൽപന വരെയുള്ള യാത്രയിൽ വൈവിധ്യമാർന്ന ഒട്ടനവധി തൊഴിൽ സാധ്യതകളാണ് ഈ മേഖല മുന്നോട്ടുവയ്ക്കുന്നത്. ഇ–കൊമേഴ്സും, ആർട്ടിഫിഷ്യൽ ഇന്‍റലിജൻസും കളം പിടിച്ചതോടെ അവസരങ്ങളുടെ എണ്ണം വീണ്ടും വര്‍ധിച്ചു.

സപ്ലൈ–ചെയിൻ മാനേജ്മെന്‍റിലും അതിന്‍റെ ഉപവിഭാഗമായ ലോജിസ്റ്റിക്​സിലും തൊഴിലുകൾ കണ്ടെത്താൻ ആഗ്രഹിക്കുന്നവർക്ക് കോട്ടയം സിഎംഎസ് കോളജുമായി ചേർന്ന് മനോരമ ഹൊറൈസൺ നടത്തുന്ന ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ–ചെയിൻ മാനേജ്മെന്‍റ് അഡ്വാൻസ്‌ഡ് സർട്ടിഫിക്കേഷൻ കോഴ്സിലൂടെ പ്രായോഗിക പരിശീലനം നേടാം.

സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് രണ്ട് പതിറ്റാണ്ടിലേറെ അനുഭവ സമ്പത്തുള്ള സുധീപ് ചെറിയാനാണ് ക്ലാസുകൾ നയിക്കുന്നത്. ജനുവരി 20 ന് ആരംഭിക്കുന്ന ഓൺലൈൻ കോഴ്സിന്‍റെ കൂടുതൽ വിവരങ്ങൾക്കും പ്രവേശനത്തിനും  ഗൂഗിൾ ഫോമിൽ റജിസ്റ്റർ ചെയ്യുക. https://shorturl.at/sS98r ഫോൺ:  9048991111.

ENGLISH SUMMARY:

Manorama Horizon, in collaboration with CMS College Kottayam, is offering an advanced certification course in Logistics and Supply Chain Management to tap into the growing career opportunities in the e-commerce and AI sectors. The program provides practical training on the entire product lifecycle, from resource procurement and production to final market distribution. Led by industry expert Sudheep Cheriyan, the online classes are scheduled to begin on January 20th to equip aspirants with essential technical skills. Interested candidates can register via the provided Google Form or contact the organizers directly for more information.