സ്കിൽ ഡെവലപ്മെൻറ് വിദ്യാഭ്യാസ മേഖലയിലെ പ്രമുഖ സ്ഥാപനമായ ആദി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ പുതിയ വിദ്യാർത്ഥികള്‍ക്കായി ഫ്രഷേഴ്സ് ഡേ സംഘടിപ്പിച്ചു. ഒപ്പം ആദി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷന്‍റെ പുതിയ സംരംഭമായ കേരള റോബോട്ടിക് അക്കാദമിയുടെ ഒഫീഷ്യൽ ലോഗോ ലോഞ്ചിംഗും നടന്നു. എറണാകുളം എസ്‌പി യോഗം സെന്‍റിനറി ഹാളിൽ വച്ച് നടന്ന ചടങ്ങിൽ മുൻ ഡിജിപിയും കേരള മെട്രോ റെയിൽ മാനേജിംഗ് ഡയറക്ടറുമായ ലോഗ്നാഥ് ബഹ്റയാണ് ലോഗോ ലോഞ്ച് നിർവഹിച്ചത്. കേരള റോബോട്ടിക് അക്കാദമി സ്കൂൾ വിദ്യാർഥികളുടെ ടെക്നിക്കൽ സ്കില്ലുകൾ ഡെവലപ്പ് ചെയ്യുന്നതിലൂടെ അവരെ ഭാവിയിലെ മികച്ച ജോലികൾക്ക് പ്രാപ്തരാക്കും എന്ന് അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ മുപ്പതോളം സ്കൂളുകൾ കേരള റോബോട്ടിക് അക്കാദമിയുടെ ഭാഗമായെന്ന് കേരള റോബോട്ടിക്സ് അക്കാദമി മാനേജിങ് ഡയറക്ടറും ആദി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ സിഇഒയുമായ ശ്രീ മുഹമ്മദ് ഷാഫി പറഞ്ഞു.