യുവ ഗവേഷകർക്കുള്ള അയർലൻഡ് സർക്കാരിന്റെ ആറരകോടി രൂപയുടെ ഫെല്ലോഷിപ്പിന് ഇടുക്കി സ്വദേശി ഡോ. ആനന്ദ് വി.ആർ അർഹനായി. ക്യാൻസർ രോഗനിർണയത്തിനായുള്ള അതി നൂതന ഫോട്ടോണിക്‌സ് സെൻസറുകൾ വികസിപ്പിക്കുന്നതിനാണ് ഫെല്ലോഷിപ്പ്.
ടെക്നോളജിക്കൽ യൂണിവേഴ്‌സിറ്റി ഓഫ് ഡബ്ലിനിലെ ഫോട്ടോണിക്ക്സ് റിസർച്ച് സെന്ററിലും നാനോ റിസർച്ച് സെന്ററിലും സംയുകതമായാണ് ഗവേഷണം നടത്തുന്നത്. ഇടുക്കി ബൈസൺ വാലി രവീന്ദ്രന്റെയും അംബികയുടെയും മകനാണ്. ഗവേഷക വിദ്യാർഥി അഞ്ജനയാണ് ഭാര്യ.