നീറ്റ് യു.ജി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. രാജസ്ഥാന്‍ സ്വദേശി മഹേഷ്കുമാര്‍ കെസ്വാനിക്കാണ് ഒന്നാം റാങ്ക്. മധ്യപ്രദേശ് സ്വദേശി ഉത്കര്‍ഷ് അവദ്യ രണ്ടാം റാങ്കും നേടി. neet.nta.nic.in വെബ്സൈറ്റില്‍ ഫലമറിയാം. ഉത്തരസൂചികയും പ്രസിദ്ധീകരിച്ചിട്ടുണ്ട്.  കൃഷാംഗ് ജോഷി, മൃണാള്‍ കിഷോര്‍ ഝാ, ആവിക അഗര്‍വാള്‍, ജെനില്‍ വിനോദ്ബായ് ഭയാനി, കേശവ് മിത്തല്‍, ഝാ ഭവ്യ ചിരാഗ്, ഹര്‍ഷ് കെഡാവത്, ആരവ് അഗര്‍വാള്‍ എന്നിവരാണ് ആദ്യ പത്തിലുള്ള മറ്റുള്ളവര്‍. 

സംവരണേതര വിഭാഗത്തില്‍ 6,89,366 പേരും എസ്.സി– 3,49825, എസ്ടി– 150024, ഒബിസി–10,97388, ഇഡബ്ല്യുഎസ്–154326  പേരും യോഗ്യതാ പട്ടികയിലുണ്ട്. നീറ്റിന്‍റെ ഔദ്യോഗിക സൈറ്റിന് പുറമെ ഉമാങ് ആപ്പ് വഴിയും ഡിജി ലോക്കറിലൂടെയും nta.ac.in എന്ന വെബ്സൈറ്റിലൂടെയും ഫലം പരിശോധിക്കാം.

ENGLISH SUMMARY:

The NEET UG exam results have been published, with Rajasthan's Mahesh Kumar Keswani securing the first rank and Madhya Pradesh's Utkarsh Avdya taking the second.