കഷ്ടപ്പെട്ട് പഠിക്കുന്നതിന് പകരം ഇഷ്ടപ്പെട്ട് പഠിച്ചാല്‍ സ്വപ്നത്തിലേക്ക് എത്തിച്ചേരാമെന്നാണ് നീറ്റ് യുജി പരീക്ഷയില്‍ കേരളത്തില്‍ നിന്ന് ഒന്നാമത് എത്തിയ ഡി.ബി.ദീപ്‌നിയയ്ക്ക് പറയാനുള്ളത്. സര്‍ക്കാര്‍ സ്കൂളിലെ മലയാളം മീഡിയത്തില്‍ നിന്നാണ് ദീപ്‌നിയ പഠിച്ചുയര്‍ന്നത്. കോഴിക്കോട് പേരാമ്പ്ര ആവള കുട്ടോത്ത് ജിഎച്ച്എസ്എസ്സിലാണ് ദീപ്നിയ പ്ലസ്ടു പഠനം. ആത്മാര്‍ഥമായി ആഗ്രഹിക്കുന്നതിനൊപ്പം കഠിനപ്രയത്നം കൂടിയുണ്ടെങ്കില്‍ നീറ്റ് പരീക്ഷയില്‍ മികച്ച വിജയം നേടാമെന്ന് ദീപ്‌നിയ പറയുന്നു.
പരീക്ഷാ പരിശീലനത്തിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗം പൂര്‍ണമായി നിര്‍ത്തി. ഒരു ദിവസം 12 മണിക്കൂര്‍ പഠനത്തിനായി മാറ്റിവെച്ചു. രാത്രി 12 വരെ പഠിക്കുന്നതാണ് ദീപ്‌നിയയുടെ രീതി. പഠിപ്പിക്കുന്നത് അന്നന്നുതന്നെ പഠിക്കുമായിരുന്നു. ചെറിയ പരീക്ഷകളെപ്പോലെ ഗൗരവത്തോടെ കണ്ടു. ഓര്‍ഗാനിക് കെമിസ്ട്രിയാണ് ബുദ്ധിമുട്ടിച്ചത്. വീണ്ടും വായിച്ചുപഠിച്ചു. ചെറിയ നോട്ടുകളുണ്ടാക്കി. ദിവസേന 12 മണിക്കൂർ പഠിച്ചു. ഫോക്കസോടെ വിട്ടുവീഴ്ചയില്ലാതെ പഠിച്ചാല്‍ ആര്‍ക്കും മികച്ചവിജയം നേടാന്‍ കഴിയുമെന്ന് ദീപ്‌നിയ പറയുന്നു.
പ്ലസ് വണ്ണിൽത്തന്നെ നീറ്റിനുവേണ്ടി പഠിക്കാൻ തീരുമാനിച്ചു. ഒരു ട്യൂഷൻ സെന്ററിൽപോയിരുന്നു. അവിടെനിന്ന് പഠിച്ചതും സ്വയം പഠിച്ചതുമൊക്കെയായാണ് ആദ്യതവണ നീറ്റ് എഴുതിയത്. പക്ഷേ വളരെ പിന്നിലായി. ഇതോടെ റിപ്പീറ്റ് ചെയ്യുകയായിരുന്നു. ഹോസ്റ്റലിൽ താമസിച്ച് ഒരുവർഷം പൂർണമായും പഠനത്തിനായി നീക്കിവച്ചുവെന്ന് ദീപ്‌നിയ പറയുന്നു. ജിപ്മെറിൽ സീറ്റ് കിട്ടണമന്നാണ് ആഗ്രഹം. നല്ലൊരു ഡോക്റായി സമൂഹത്തിന് കഴിയുന്നത്ര സഹായം ചെയ്യണമെന്ന് ദീപ്‌നിയ വ്യക്തമാക്കി. റിപ്പീറ്റ് ചെയ്യണമന്ന് ആവശ്യപ്പെട്ടപ്പോൾ അവർ പിന്തുണ നൽകി കൂടെ നിന്നു. ഗണിതാധ്യാപകരായ ദിനേശന്‍റെയും ബിജിയുടെയും മകളാണ് ദീപ്‌നിയ. അനിയന്‍ ദീപ് ദേവ് എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്.