സംസ്ഥാനം കണ്ട ഏറ്റവും വലിയ പ്രകൃതിദുരന്തം ഉള്‍പ്പടെ വെല്ലുവിളികള്‍ നേരിട്ട വകുപ്പാണ് റവന്യൂ വകുപ്പ്. ഈ വെല്ലുവിളികളൊക്കെ മറികടന്നുകൊണ്ട് ഈ വകുപ്പിന് എത്ര മുന്നോട്ടുപോകാന്‍ കഴിഞ്ഞു. എല്ലാവരേയും ഭൂമിയുടെ അവകാശികളാക്കുമെന്ന എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ പ്രഖ്യാപനം എവിടെവരെ എത്തി. സൂപ്പര്‍ സ്മാര്‍ട്ടായോ റവന്യൂ വകുപ്പ്?. വിവാദങ്ങളും വികസനവും രാഷ്ട്രീയവും ചര്‍ച്ച ചെയ്യാന്‍ പിണറായി മന്ത്രിസഭയിലെ രണ്ടാമന്‍ റവന്യൂ മന്ത്രി കെ രാജന്‍ ചേരുന്നു. മുണ്ടക്കൈ ചൂരല്‍മല ദുരന്തബാധിതരുടെ കണ്ണീരൊപ്പാന്‍, അവര്‍ക്കൊരു ചെറുപുഞ്ചിരിയേകാന്‍ കഴിഞ്ഞൊരു സമയമാണിത്. എത്രമാത്രം സംതൃപ്തിയുണ്ട്? 178 കുടുംബങ്ങള്‍ക്ക് വീടുനല്‍കി ആദ്യഘട്ടത്തില്‍. അത് പൂര്‍ണമായും എപ്പോള്‍ താമസയോഗ്യമാകും? ഇനി എത്രപേര്‍ക്ക് വീട് നല്‍കും? എപ്പോഴാകും രണ്ടാംഘട്ടം? പുനരധിവാസം വൈകിയോ? ഏതെങ്കിലും തരത്തില്‍ ഈ ഘട്ടത്തില്‍ പ്രതിസന്ധി നേരിട്ടോ? തുടങ്ങിയ ഒട്ടേറെ ചോദ്യങ്ങള്‍ക്ക് മന്ത്രിക്ക് മാര്‍ക്കെത്ര എന്ന പരിപാടിയില്‍ മറുപടി പറയുന്നു റവന്യൂ മന്ത്രി കെ രാജന്‍. അഭിമുഖം കാണാം.