പ്ലസ് വണ്‍ ആദ്യ ഘട്ട അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു. നാളെ മുതല്‍ വ്യാഴാഴ്ച വെകിട്ടുവരെ പ്രവേശനം നേടാം. hscap.kerala.gov.in എന്ന വെബ് സൈറ്റില്‍ നിന്നും വിശദാംശങ്ങള്‍ ലഭിക്കും. അസല്‍സര്‍ട്ടിഫിക്കറ്റുകളുമായി അതാത് സ്കൂളുകളിലെത്തി പ്രവേശനം നേടാം. അപേക്ഷിച്ച ഒാപ്ഷന്‍ ലഭിച്ചവര്‍ഫീസടച്ച് സ്ഥിരം പ്രവേശനം നേടണം. അല്ലാത്തവര്‍ താല്‍ക്കാലിക പ്രവേശനം നേടണം. പ്രവേശനം സംബന്ധിച്ച എല്ലാ വിവരങ്ങളും സ്കൂളുകളില്‍ നിന്ന് ലഭിക്കും.
അതേസമയം, ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി ഫലം പ്രസിദ്ധീകരിച്ചു. റെഗുലര്‍ വിദ്യാര്‍ഥികളില്‍ 62. 28 ശതമാനം പേര്‍വിജയിച്ചു. കഴിഞ്ഞതവണ ഇത് 67.30 ആയിരുന്നു. results.hse.kerala.gov.in എന്ന വെബ് സൈറ്റില്‍ ഫലം ലഭ്യമാണ്.