വലിയ മല്‍സരപ്പരീക്ഷകളുടെ കാലമാണ്. മെഡിക്കല്‍, എന്‍ജിനീയറിങ് കോഴ്സുകള്‍ക്ക് തയാറെടുക്കുന്ന കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും നെഞ്ചിടിപ്പുണ്ടാകുന്ന സമയം. ഈ ഘട്ടത്തില്‍ കുട്ടികള്‍ക്ക് വേണ്ടത് ഏറ്റവും മികച്ച തയാറെടുപ്പാണ്. അതിനായി രാജ്യാന്തരനിലവാരമുള്ള സാങ്കേതികവിദ്യ ഉപയോഗിച്ച് പരിശീലനമൊരുക്കുകയാണ് കോഴിക്കോട്ടെ എജ്യൂപോര്‍ട്ട്.
എന്‍ഐടിയിലും ഐഐടിയിലും പഠിച്ചിറങ്ങിയ ഒരു കൂട്ടം യുവാക്കളുടെ കൂട്ടായ്മയാണ് എജ്യൂപോര്‍ട്ട്. മല്‍സരപ്പരീക്ഷകളില്‍ ഏറ്റവും ആവശ്യം കുട്ടികളുടെ മാനസികസമ്മര്‍ദം കുറയ്ക്കലാണ്. അതിന് പഠനവും പരിശീലനവും അനായാസമാക്കുന്ന ഏറ്റവും മികച്ച സാങ്കേതികവിദ്യ തന്നെ വേണം. അതാണ് ഇവരുടെ യുഎസ്പി.
പഠനമികവില്‍ ഏറ്റവും മുന്നിലുള്ള കുട്ടികളെ തിരഞ്ഞുപിടിച്ച് പരിശീലിപ്പിക്കുന്നതും അവര്‍ മികച്ച റാങ്ക് നേടുന്നതും പുതുമയുള്ള കാര്യമല്ല. എന്നാല്‍ ടോപ് ലേയറിന് താഴെയുള്ളതും യോഗ്യതാപരീക്ഷയ്ക്ക് ശരാശരി മാര്‍ക്ക് നേടുന്നവരുമായ കുട്ടികളെ പരിശീലിപ്പിച്ച് നീറ്റിനും ജെഇഇയ്ക്കുമെല്ലാം മികച്ച റാങ്ക് നേടിക്കൊടുക്കുന്നത് ചെറിയ കാര്യമല്ല. അതാണ് ഇവിടത്തെ മറ്റൊരു പ്രത്യേകത.
നീറ്റ്, ജെ.ഇ.ഇ പരീക്ഷകള്‍ എഴുതുന്നവര്‍ക്കും വരാനിരിക്കുന്ന പരീക്ഷകള്‍ക്ക് തയാറെടുക്കുന്നവര്‍ക്കും റിപ്പീറ്റേഴ്സിനുമെല്ലാം ഒരു മികച്ച ഒപ്ഷനാണ് മുന്നിലുള്ളത്. വ്യക്തിഗതമായ പരിശീലനരീതികളെക്കുറിച്ചും മെന്‍ററിങ്ങിനെക്കുറിച്ചുമെല്ലാം കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ എജ്യൂപോര്‍ട്ടിന്‍റെ വെബ്സൈറ്റ് സന്ദര്‍ശിക്കാം. ഒപ്പം ആപ്പും ഡൗണ്‍ലോഡ് ചെയ്യാം. എല്ലാവര്‍ക്കും ഈ പരീക്ഷകള്‍ മികച്ച ഒരു അനുഭവമാകട്ടെ.