പ്ലസ് ടു കഴിഞ്ഞ വിദ്യാര്‍ഥികള്‍ക്ക് തുടര്‍പഠനത്തിന് വഴികാട്ടാനായി മനോരമ ന്യൂസ് എജ്യൂക്കേഷന്‍ സമ്മിറ്റ്. ഈമാസം 24ന് കൊച്ചി മാരിയറ്റ് ഹോട്ടലിലാണ് പരിപാടി. രാജ്യത്തെ വിദ്യാഭ്യാസ–കരിയര്‍ രംഗത്തെ ഒട്ടേറെ പ്രമുഖര്‍ സമ്മിറ്റില്‍ പങ്കെടുക്കും. വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പരിപാടിയില്‍ സൗജന്യമായി പങ്കെടുക്കാം. മനോരമ ന്യൂസ് ഡോട്ട് കോം വെബ്സൈറ്റ് സന്ദര്‍ശിച്ച് എജ്യൂക്കേഷന്‍ സമ്മിറ്റില്‍ റജിസ്റ്റര്‍ ചെയ്യാം.
അമൃത വിശ്വവിദ്യാപീഠം പ്രായോജകരായെത്തുന്ന സമ്മിറ്റില്‍ ഉന്നത വിദ്യാഭ്യാസ രംഗത്തെയും വിദേശപഠനം ഉള്‍പ്പെടെയുള്ള മേഖലകളിലെയും സാധ്യതകള്‍ വിവരിക്കും. ഉന്നതപഠനത്തിന് ഏത് മേഖല തിരഞ്ഞെടുക്കണം, അഭിരുചിയുടെ അടിസ്ഥാനത്തില്‍ എന്തൊക്കെ സാധ്യതകള്‍ മുന്നിലുണ്ട് തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തമായ ധാരണ രൂപപ്പെടുത്താനും തീരുമാനങ്ങളെടുക്കാനും ഉതകുന്ന രീതിയിലാണ് എജ്യൂക്കേഷന്‍ സമ്മിറ്റ് ഒരുക്കിയിരിക്കുന്നത്.
എജ്യൂക്കേഷന്‍ സമ്മിറ്റില്‍ പ്രവേശനം തികച്ചും സൗജന്യമാണ്. ലളിതമായ റജിസ്ട്രേഷന്‍ പ്രക്രിയ അനായാസം പൂര്‍ത്തിയാക്കാം. ഏറ്റവും മികച്ച വേദിയില്‍ ഏറ്റവും മികച്ച വിദഗ്ധര്‍ ഏറ്റവും മികച്ച നിര്‍ദേശങ്ങളുമായി നിങ്ങള്‍ക്കൊപ്പം. വിവിധ സെഷനുകള്‍ കാണാം, സംശയങ്ങള്‍ ഉന്നയിക്കാം, മികച്ച ഭാവിയിലേക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നേടി മടങ്ങാം. റജിസ്റ്റര്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യാം