മാറിയ വിദ്യാഭ്യാസ രീതികളും തൊഴില്‍ സാധ്യതകളും വിദ്യാർഥികള്‍ക്ക് പരിചയപ്പെടുത്താനായി മലയാള മനോരമ ഒരുക്കിയ ഹൊറൈസണ്‍ വിദ്യാഭ്യാസ പ്രദർശനം കോഴിക്കോട് തുടരുന്നു. അരയിടത്ത്പാലത്തുള്ള ഹോട്ടല്‍ ഗോകുലം ഗ്രാന്‍ഡില്‍ വെച്ച് നടക്കുന്ന പ്രദര്‍ശനത്തില്‍ രാജ്യത്തെയും വിദേശത്തെയും നിരവധി സര്‍വകലാശാലകളെയും കോഴ്സുകളെയും പരിച്ചയപ്പെടുന്ന നാല്പത്ത് സ്റ്റാളുകളുണ്ട്.
വിവിധ മേഖലകളിലെ പുതു തലമുറ കോഴ്സുകളെക്കുറിച്ചും ജോലി സാധ്യതകളെക്കുറിച്ചും വിദഗ്ധരുമായി നേരിട്ട് ആശയവിനിമയം നടത്താനുമാകുമെന്നതാണ് പ്രദര്‍ശനത്തിന്റെ പ്രധാന പ്രത്യകത. വിദ്യാഭ്യാസ രംഗത്തെ വിദഗ്ധരും കരിയര്‍ വിദഗ്ധരും നയിക്കുന്ന പ്രത്യേക സെമിനാറുകളും ഉണ്ടാകും. ഇന്ന് സ്റ്റെം, എഐയും ഭാവിജോലി സാധ്യതകളും എന്ന വിഷയത്തില്‍ മാത്യൂസ് അബ്രഹാമും പുതുതലമുറ കോഴ്സുകള്‍ , ജോലികള്‍ എന്ന വിഷയത്തില്‍ ജോമി പി എല്ലും നയിക്കുന്ന ശില്‍പ്പശാലയും നടക്കും.