മനോരമ സ്കൂൾ ഓഫ് കമ്മ്യൂണിക്കേഷന്റെ ഇരുപത്തിമൂന്നാമത് ബാച്ചിന്റെ ബിരുദധാന ചടങ്ങ് നടന്നു. കോട്ടയം മലയാള മനോരമ ഓഫീസിൽ നടന്ന ചടങ്ങിൽ മുൻ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ ബിരുദധാരികൾക്ക് സർട്ടിഫിക്കറ്റുകൾ കൈമാറി.പ്രിന്റ് ബ്രോഡ്കാസ്റ്റ്,ഡിജിറ്റൽ വിഭാഗങ്ങളിൽ ഒരുപോലെ പരിശീലനം ലഭിച്ച 30 വിദ്യാർഥികളാണ് പഠനം പൂർത്തീകരിച്ചത്.
മികച്ച വിദ്യാർഥിക്കുള്ള കെ സി മാമ്മൻ മാപ്പിള അവാർഡ് അരുന്ധതി എ.ആര്‍ കരസ്ഥമാക്കി. മലയാള മനോരമ ചീഫ് എഡിറ്റർ മാമ്മൻ മാത്യു, മാനേജിങ് എഡിറ്റർ ജേക്കബ് മാത്യു,എക്സിക്യൂട്ടീവ് എഡിറ്റർ ജയന്ത് മാമ്മൻ മാത്യു, മനോരമ ഓൺലൈൻ സിഇഒ മറിയം മാമ്മൻ മാത്യു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ENGLISH SUMMARY:
The convocation ceremony of the 23rd batch of Manorama School of Communication (MASCOM) was held at the Malayala Manorama office in Kottayam. Former Chief Secretary Sarada Muraleedharan presented certificates to the graduating students. A total of 30 students who received training across print, broadcast, and digital media streams successfully completed their course.