ദേശീയ എന്‍ജിനീയറിങ് പ്രവേശന പരീക്ഷയായ ജെഇഇ മെയിന്‍ ഫലം പ്രഖ്യാപിച്ചു. 24 പേര്‍ക്ക് മുഴുവന്‍ മാര്‍ക്കും ലഭിച്ചു. രാജസ്ഥാനില്‍നിന്നുള്ള വിദ്യാര്‍ഥികളാണ് മുഴുവന്‍ മാര്‍ക്ക് ലഭിച്ചവരില്‍ കൂടുതല്‍. 100 ശതമാനം മാര്‍ക്ക് നേടിയവരില്‍ കേരളത്തില്‍നിന്ന് ആരുമില്ല.
ബി.എന്‍.അക്ഷയ് ബിജുവാണ് കേരളത്തിലെ 'ടോപ്പര്‍' . 99.99 ആണ് സ്കോര്‍. വ്യാജ രേഖകള്‍ സമര്‍പ്പിച്ചതുള്‍പ്പെടെയുള്ള കാരണങ്ങളാല്‍ 110 പേരുടെ ഫലം ദേശീയ ടെസ്റ്റിങ് ഏജന്‍സി തടഞ്ഞുവച്ചു. 9.92 ലക്ഷം പേരാണ് ജെഇഇ മെയിന്‍ പരീക്ഷയെഴുതിയത്. പരീക്ഷാഫലം jeemain.nta.nic.in
ENGLISH SUMMARY:
The results of the Joint Entrance Examination (JEE) Main, the national-level engineering entrance test, have been announced. A total of 24 students secured full marks, with the majority of them hailing from Rajasthan. No student from Kerala achieved a 100 percentile score.