ഡല്‍ഹി ഗോള്‍ മാര്‍ക്കറ്റ് കേന്ദ്രീയവിദ്യാലയത്തില്‍ പരീക്ഷയെഴുതിയ കുട്ടികള്‍

  • സിബിഎസ്ഇ ബോര്‍ഡ് പരീക്ഷകള്‍ക്ക് തുടക്കം
  • ആദ്യപരീക്ഷ എളുപ്പമായതിന്‍റെ ആശ്വാസത്തില്‍ പത്താംക്ലാസുകാര്‍
  • 10, 12 ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷ എഴുതുന്നത് 42 ലക്ഷം പേര്‍

സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷയ്ക്ക് തുടക്കം. ഇംഗ്ലിഷ് (കമ്യൂണിക്കേറ്റിവ്), ഇംഗ്ലിഷ് (ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍) പേപ്പറുകളായിരുന്നു ആദ്യദിനം. ആദ്യപരീക്ഷ എഴുതിയ കുട്ടികള്‍ ആശ്വാസത്തോടെയാണ് ഹാളില്‍ നിന്നിറങ്ങിയത്. പരീക്ഷ എളുപ്പമായിരുന്നോ എന്ന ചോദ്യത്തിന് ‘ഈസി – ടു – മോഡറേറ്റ്’ എന്നായിരുന്നു മിക്ക കുട്ടികളുടെയും ഉത്തരം. വേഡ് കൗണ്ട് പരിമിതപ്പെടുത്തിയതില്‍ ചിലര്‍ക്ക് ആശങ്കയുണ്ട്. ഒരു ചോദ്യം സിലബസിന് പുറത്തുനിന്നായിരുന്നുവെന്ന് ചില കുട്ടികള്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഇത് ഒപ്ഷണല്‍ ആയിരുന്നതുകൊണ്ട് ബുദ്ധിമുട്ടുണ്ടായില്ല.

ഉത്തര്‍പ്രദേശിലെ മൊറാദാബാദിലെ സ്കൂളില്‍ നിന്ന് പരീക്ഷ കഴിഞ്ഞിറങ്ങിയ കുട്ടികള്‍

സിബിഎസ്ഇ നേരത്തേ പ്രസിദ്ധീകരിച്ച സാംപിള്‍ പേപ്പറിന് സമാനമായ സമീപനമാണ് ഒറിജിനല്‍ ചോദ്യപ്പേപ്പറിലും സ്വീകരിച്ചിരുന്നത്. ചോദ്യങ്ങള്‍ നേരിട്ടുള്ളതും മനസിലാക്കാന്‍ എളുപ്പവുമായിരുന്നു. സാംപിള്‍ ചോദ്യപ്പേപ്പറിന് നന്നായി ഉത്തരമെഴുതുകയും മുന്‍ പരീക്ഷകളുടെ ചോദ്യപ്പേപ്പറുകള്‍ ഉപയോഗിച്ച് പരീശീലിക്കുകയും ചെയ്തവര്‍ക്ക് തികച്ചും അനായാസമായി ഉത്തരമെഴുതാന്‍ കഴിയുന്നതായിരുന്നു അദ്യ പരീക്ഷയുടെ ചോദ്യങ്ങളെന്ന് അധ്യാപകരും ചൂണ്ടിക്കാട്ടി.

ഡല്‍ഹി ഗോള്‍ മാര്‍ക്കറ്റ് കേന്ദ്രീയവിദ്യാലയത്തില്‍ പരീക്ഷ കഴിഞ്ഞിറങ്ങിയ കുട്ടികള്‍

സിബിഎസ്ഇ 10, 12 ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷകളാണ് ഇന്ന് തുടങ്ങിയത്. ഇന്ത്യയിലെ 7,842 കേന്ദ്രങ്ങളിലും വിദേശത്തെ 26 കേന്ദ്രങ്ങളിലുമായി 42 ലക്ഷത്തോളം കുട്ടികളാണ് പരീക്ഷ എഴുതുന്നത്. ഇതില്‍ 24.12 ലക്ഷം പേര്‍ പത്താംക്ലാസ് വിദ്യാര്‍ഥികളും 17.88 ലക്ഷം പേര്‍ പന്ത്രണ്ടാംക്ലാസ് വിദ്യാര്‍ഥികളുമാണ്. ഓണ്‍ട്രപ്രണര്‍ഷിപ് ആയിരുന്നു പന്ത്രണ്ടാംക്ലാസിലെ ആദ്യ പരീക്ഷ. പത്താംക്ലാസ് പരീക്ഷ മാര്‍ച്ച് പതിനെട്ടിനും പന്ത്രണ്ടാംക്ലാസ് പരീക്ഷ ഏപ്രില്‍ നാലിനും സമാപിക്കും. പരീക്ഷാപ്പേടി കുറയ്ക്കാനും കുട്ടികളുടെയും രക്ഷിതാക്കളുടെയും മാനസിക സമ്മര്‍ദം ലഘൂകരിക്കാനും സിബിഎസ്ഇവിപുലമായ കൗണ്‍സലിങ് സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷയുടെ ടൈം ടേബിളിന്‍റെ ഒരു ഭാഗം

ENGLISH SUMMARY:

The Central Board of Secondary Education (CBSE) board exams for Class 10 and 12 began on Saturday with over 42 lakh students set to appear for them at over 7,800 centres across the country and abroad. The English exam question paper was a balanced one, say students who appeared for the exam. The difficulty level of the CBSE 2025 English Class 10 questions was easy to moderate. According to board officials, a total of 24.12 lakh Class 10 students will appear for exams in 84 subjects, while over 17.88 lakh students will appear for Class 12 exams across 120 subjects. The exams are scheduled at 7,842 centres in India and centres abroad.

CBSE board exam 2025 - Google trending topic