cbse-17

സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. 93.66 ആണ് വിജയശതമാനം. തിരുവനന്തപുരം, വിജയവാഡ മേഖലകളാണ് മികവില്‍ ഒന്നാമത്. 23,71939 വിദ്യാര്‍ഥികളാണ് ആകെ പരീക്ഷയെഴുതിയത്. ഇതില്‍ 1,99944 വിദ്യാര്‍ഥികള്‍ക്ക് 90 ശതമാനത്തിലധികം മാര്‍ക്കുണ്ട്. 95 ശതമാനം വിജയവുമായി പെണ്‍കുട്ടികളാണ് മുന്നില്‍. ആണ്‍കുട്ടികള്‍ 92.63 ശതമാനം വിജയവും ട്രാന്‍സ് വിദ്യാര്‍ഥികള്‍ 95 ശതമാനം വിജയവും നേടി. വിജയശതമാന ഏറ്റവും പിന്നില്‍ ഗുവാഹത്തി മേഖലയാണ്. cbse.nic.in, www.results.nic.in, results.digilocker.gov.in, umang.gov.in  വെബ്സൈറ്റുകള്‍ വഴി ഫലം അറിയാം.

പ്ലസ്ടു ഫലം രാവിലെ പ്രഖ്യാപിച്ചിരുന്നു. 88.39 ആണ് വിജയശതമാനം.  ഒന്നാമത് വിജയവാഡയും രണ്ടാമത് തിരുവനന്തപുരം മേഖലയുമാണ്. ഏറ്റവും കുറവ് വിജയശതമാനം പ്രയാഗ്​രാജിലാണ്. 16,92,794 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയതില്‍ 14,96,307 വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന് യോഗ്യത നേടി. 33 ശതമാനം പ്ലസ്ടു ജയിക്കാനായി വേണ്ടത്. ഒരു മാര്‍ക്കിന്‍റെ കുറവ് മാത്രമേ 33 ശതമാനത്തിലെത്താന്‍ ബാക്കിയുള്ളതെങ്കില്‍ അത് ഗ്രേസ് മാര്‍ക്കായി നല്‍കി ജയിപ്പിക്കുകയാണ് പതിവ്. 

ENGLISH SUMMARY:

CBSE has announced the Class 10 exam results with an overall pass percentage of 93.66%.Thiruvananthapuram and Vijayawada regions lead the chart with a remarkable 99.66% success rate. Students can check their scores via the official CBSE website.