51 വയസുകാരിയായ പ്രീതി സിന്റ കാണാന്‍ ഇപ്പോഴും 20കളിലാണ്. ഈ യുവത്വത്തിന്റെ രഹസ്യമറിയാന്‍ ആരാധകര്‍ എന്നും താല്‍പ്പര്യം കാണിക്കാറുമുണ്ട്. എന്നാല്‍ ഇപ്പോള്‍ ഒരു ആരാധകന്‍ ചോദിച്ചതനുസരിച്ച് തന്റെ ചര്‍മ്മ സംരക്ഷണരഹസ്യം തുറന്നു പറഞ്ഞിരിക്കുകയാണ് നടി.
വിലകൂടിയ ഉല്‍പ്പന്നങ്ങളോ രാസവസ്തുക്കള്‍ അടങ്ങിയ ക്രീമുകളോ മറ്റും ഉപയോഗിക്കാറില്ലെന്നും താരം പറഞ്ഞു. പ്രകൃതിദത്തമായ രീതിയാണ് പ്രീതി സിന്റ പിന്‍തുടരുന്നത്. ചര്‍മ്മ സംരക്ഷണത്തില്‍ പ്രധാനി സണ്‍സ്ക്രീന്‍ ആണെന്നും അവര്‍ വ്യക്തമാക്കി. പല ചർമ്മ സംരക്ഷണ വിദഗ്ധരും നിർദ്ദേശിക്കാറുള്ള റെറ്റിനോൾ താൻ ഉപയോഗിക്കാറില്ലെന്നും പകരം തികച്ചും സ്വാഭാവികമായ രീതികളാണ് താരം പിന്തുടരുന്നതെന്നും താരം പറഞ്ഞു. ചർമ്മത്തിന് ശ്വസിക്കാൻ ആവശ്യമായ സമയം നൽകുന്നതിനായി മേക്കപ്പ് വളരെ കുറച്ചുമാത്രമേ ഉപയോഗിക്കാറുള്ളൂ
പ്രധാനമായും ചര്‍മ്മം നല്ലതായിരിക്കാന്‍ ബാഹ്യമായി ഉപയോഗിക്കുന്ന ഉല്‍പ്പന്നങ്ങളെക്കാള്‍ കൂടുതല്‍ കഴിക്കുന്ന ഭക്ഷണത്തില്‍ ശ്രദ്ധിക്കണം. ഇതിനെ ഗേം ചേഞ്ചര്‍ എന്നാണ് പ്രീതി വിശേഷിപ്പിച്ചത്. ചര്‍മ്മം എപ്പോഴും ആരോഗ്യത്തോടെ നിലനിര്‍ത്താന്‍ ആരോഗ്യകരമായ ഭക്ഷണവും, വ്യായാമവും അത്യാവശ്യമാണ്.
കൂടാതെ ചർമ്മത്തിൻ്റെ ആരോഗ്യം നശിപ്പിക്കുന്ന പുകവലി, മദ്യപാനം എന്നിവ താൻ പൂർണ്ണമായും ഒഴിവാക്കിയതായി താരം വെളിപ്പെടുത്തി. അടിസ്ഥാന കാര്യങ്ങൾ കൃത്യമായി പിന്തുടരുക, അതിൽ ഉറച്ചുനിൽക്കുക ഫലം തീർച്ചയായും ലഭിക്കുംമെന്ന ഉപദേശവും പ്രീതി തൻ്റെ ആരാധകർക്ക് നൽകി