ചര്‍മസംരക്ഷണം വളരെയധികം പ്രധാനപ്പെട്ടതാണ്.അന്തരീക്ഷത്തിലെ പൊടിയും അഴുക്കുമെല്ലാം ചര്‍മത്തെ സാരമായി ബാധിച്ചേക്കാം.ചര്‍മത്തെ വൃത്തിയാക്കി സൂക്ഷിക്കാനുളള ഏറ്റവും മികച്ച മാര്‍ഗമാണ് ഫേഷ്യല്‍. എന്നാല്‍ ഫേഷ്യല്‍ ചെയ്ത ശേഷം പ്രതീക്ഷിച്ച ഫലം കിട്ടണമെങ്കില്‍ ചില കാര്യങ്ങള്‍ ഒഴിവാക്കേണ്ടതുണ്ട്.അവ എന്തെല്ലാമെന്ന് നോക്കാം..
വെയില്‍ കൊളളരുത്
ഫേഷ്യല്‍ കഴിഞ്ഞാല്‍ വെയില്‍ കൊള്ളാതെ സൂക്ഷിക്കണം. അള്‍ട്രാ വയലറ്റ് രശ്മികള്‍ മൂലമുണ്ടാകുന്ന കേടുപാടുകളില്‍ ചര്‍മത്തെ സംരക്ഷിക്കാനാണ് ഇത്.ഫേഷ്യല്‍ ചെയ്ത ചര്‍മം വളരെ സെന്‍സിറ്റീവും മൃദുവുമായിരിക്കും.അതിനാല്‍ സൂര്യപ്രകാശമേല്‍ക്കുന്നത് ചര്‍മത്തെ സാരമായി ബാധിക്കും.
മുഖത്ത് തൊടുന്നത് ഒഴിവാക്കാം
ഫേഷ്യല്‍ ചെയ്ത ശേഷം മുഖം ഇടയ്ക്കിടെ തൊടുന്നത് ഒഴിവാക്കണം. ഫേഷ്യല്‍ ചെയ്യുമ്പോള്‍ ചര്‍മത്തിന്‍റെ സുഷിരങ്ങള്‍ തുറക്കുന്നു. അതിനാല്‍ ഇടയ്ക്കിടയ്ക്ക് മുഖത്ത് സ്പര്‍ശിച്ചാല്‍ അത് കയ്യില്‍ നിന്ന് മുഖത്തേക്ക് ബാക്ടീരിയ കൈമാറാന്‍ കാരണമാകും. ഇത് ചര്‍മത്തില്‍ മുഖക്കുരു വരുത്താന്‍ കാരണമാകും.
മേക്കപ്പ് ഒഴിവാക്കുക
ഫേഷ്യല്‍ ചെയ്ത ശേഷം മേക്കപ്പ് ഒഴിവാക്കുക.ഫൗണ്ടേഷന്‍, ബ്ലഷര്‍ തുടങ്ങിയ എല്ലാ മേക്കപ്പ് ഉത്പന്നങ്ങളിലും രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മത്തെ സാരമായി ബാധിക്കും. അതിനാല്‍ ഫേഷ്യലിന് ശേഷം ചുരുങ്ങിയത് രണ്ട് ദിവസത്തേക്ക് മേക്കപ്പ് ഉപയോഗിക്കാതിരിക്കാം.
സ്ക്രബ് ചെയ്യുന്നത് ഒഴിവാക്കാം
ഫേഷ്യലിന് ശേഷം മുഖം സ്ക്രബ് ചെയ്യരുത്. ഫേഷ്യല്‍ ചെയ്യുമ്പോള്‍ മുഖം എക്സ്ഫോളിയേറ്റ് ചെയ്യുന്നതിനാല്‍ വീണ്ടും ഏതെങ്കിലും എക്സ്ഫോളിയേറ്റിംങ് പാക്ക് ഉപയോഗിച്ച് സ്ക്രബ് ചെയ്യുന്നത് ചര്‍മത്തെ ദോഷകരമായി ബാധിക്കും.
വര്‍ക്ക് ഔട്ട് സമയം മാറ്റാം
ഫേഷ്യല്‍ ചെയ്ത ശേഷം അമിതമായി വിയര്‍ക്കുന്നതും ചര്‍മം ചൂടാകുന്നതും ചര്‍മത്തെ ദോഷകരമായി ബാധിക്കും. അതുകൊണ്ടുതന്നെ ഫേഷ്യല്‍ ചെയ്ത ഉടന്‍ ജിമ്മില്‍ പോയി വര്‍ക്ക് ഔട്ട് ചെയ്യുന്ന്ത് പൂര്‍ണമായും ഒഴിവാക്കണം.
ടോണര്‍ ഒഴിവാക്കാം
ആല്‍ക്കഹോള്‍ അടിസ്ഥാനമാക്കിയുള്ള ടോണറുകള്‍ ഫേഷ്യലിനുശേഷം ഒഴിവാക്കാം.ഇത് ചര്‍മത്തില്‍ അസ്വസ്ഥകള്‍ക്കും ചര്‍മം വരളുന്നതിനും കാരണമാകും.