nandini-gupta

നന്ദിനി ഗുപ്​ത

TOPICS COVERED

ഇത്തവണത്തെ ലോക സുന്ദരി കിരീട മത്സരം തെലങ്കാനയിൽ. മേയ് 7 മുതൽ 31വരെയാണ് 72ാം മിസ് വേൾഡ് മത്സരം നടക്കുക. മിസ് വേൾഡ് ലിമിറ്റഡ് ചെയർപഴ്‌സനും സിഇഒയുമായ ജൂലിയ മോർലിയും ടൂറിസം, സംസ്കാരം, പൈതൃകം, യുവജനകാര്യങ്ങൾ എന്നിവയുടെ പ്രിൻസിപ്പൽ സെക്രട്ടറി സ്മിത സഭർവാളുമാണ് ഇക്കാര്യം അറിയിച്ചത്. ഉദ്ഘാടന ചടങ്ങും ഗ്രാൻഡ് ഫിനാലെയും ഹൈദരാബാദിലും മറ്റു പരിപാടികൾ സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലുമായി നടക്കും.

കഴിഞ്ഞ വർഷത്തെ മിസ് വേള്‍ഡ് നേടിയ ചെക്ക് റിപ്പബ്ലിക്കിൽനിന്നുള്ള ക്രിസ്റ്റിന പിസ്‌കോവയാണ് പുതിയ വിജയിയെ കിരീടം ധരിപ്പിക്കുക. 120ലധികം രാജ്യങ്ങളിൽനിന്നുള്ള മത്സരാർഥികൾ കിരീടത്തിനായി മത്സരിക്കും. ഫെമിന മിസ് ഇന്ത്യ വേൾഡ് 2023 വിജയി നന്ദിനി ഗുപ്തയാണ് ഈ വർഷത്തെ മിസ് വേൾഡ് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മല്‍സരിക്കുക.

ENGLISH SUMMARY:

This year's Miss World crown pageant is in Telangana. The 72nd Miss World pageant will be held from May 7 to 31. The opening ceremony and grand finale will be held in Hyderabad and other events will be held in other parts of the state.