നല്ല റോഡുകള്‍ അപകടങ്ങള്‍ വര്‍ധിപ്പിക്കുമെന്ന് ബിജെപി എംപി. തെലങ്കാനയിലെ ചെവെല്ല എംപിയായ കോണ്ടാ വിശ്വേശ്വർ റെഡ്ഡിയാണ് ബസ് അപകടത്തിന് പിന്നാലെ വിവാദപരാമര്‍ശം നടത്തിയത്. റോഡുകൾ മോശമാകുമ്പോൾ ആളുകൾ വേഗത കുറച്ച് വാഹനമോടിക്കുമെന്നും, അതിനാൽ അപകടങ്ങൾ കുറയുമെന്നുമാണ് എംപി പറഞ്ഞത്. എന്നാൽ റോഡുകൾ നല്ലതാകുമ്പോൾ വേഗത കൂടുകയും തൽഫലമായി അപകടങ്ങൾ വർദ്ധിക്കുകയും ചെയ്യുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് ചെവെല്ലയിൽ 19 പേർ കൊല്ലപ്പെട്ട ഒരു ബസപകടം ഉണ്ടായത്. ടിപ്പര്‍ ലോറി ബസില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ 30 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അപകടത്തിന് പിന്നാലെ നടത്തിയ പത്രസമ്മേളനത്തിലാണ് റെഡ്ഡി വിവാദ പരാമർശം നടത്തിയത്.
മരിച്ചവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച വിശ്വേശര്‍ റെഡ്ഡി റോഡ് നിര്‍മാണത്തിന് സ്ഥലമേറ്റെടുക്കാന്‍ വൈകുന്ന ബിആര്‍എസ് സര്‍ക്കാരിനെ വിമര്‍ശിക്കുകയും ചെയ്തു. എംപിയായപ്പോള്‍ റോഡുകള്‍ നവീകരിക്കണമെന്ന് താന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാല്‍ വിഷയത്തില്‍ യാതൊരു പുരേഗതിയും സംഭവിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.