TAGS

പതിമൂന്നുകാരി നൽകിയ പോക്സോ കേസിൽ കൊല്ലം തേവലക്കര സ്വദേശി ഗോപകുമാറിനെ കരുനാഗപ്പള്ളി പോക്സോ കോടതി കുറ്റവിമുക്തനാക്കി വെറുതെ വിട്ടു. രണ്ടുവർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിൽ കോടതി വിധി അനുകൂലമായതോടെ, തനിക്ക് നേരിട്ട മാനഹാനി ചൂണ്ടിക്കാട്ടി നിയമപോരാട്ടം തുടരാനാണ് ഗോപകുമാറിന്റെ തീരുമാനം. 2024 ഓഗസ്റ്റിൽ തെക്കുംഭാഗം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്.

2024 ഓഗസ്റ്റ് മാസം സുഹൃത്തിനൊപ്പം കാറിൽ സഞ്ചരിക്കുന്നതിനിടെ ബൈക്കിലെത്തിയ പൊലീസുകാർ തന്നെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നുവെന്ന് ഗോപകുമാർ പറഞ്ഞു. താൻ നിരപരാധിയാണെന്ന് ആവർത്തിച്ചു പറഞ്ഞെങ്കിലും പൊലീസ് ചെവിക്കൊണ്ടില്ലെന്നും നീണ്ട 53 ദിവസം ജയിലിൽ കഴിയേണ്ടി വന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ജയിലിൽ നിന്ന് പുറത്തിറങ്ങിയ ശേഷം സമൂഹത്തിൽ നിന്ന് കുത്തുവാക്കുകൾ നേരിടേണ്ടി വന്നതായും, പരാതിക്കാരിയും വീട്ടുകാരും പലപ്പോഴായി ഒത്തുതീർപ്പിന് ശ്രമിച്ചതായും ഗോപകുമാർ വെളിപ്പെടുത്തി. കോടതിവിധി എന്തായാലും അത് അംഗീകരിക്കുമെന്ന് മനസ്സിനെ പാകപ്പെടുത്തിയ ശേഷമാണ് കേസ് നേരിട്ടതെന്ന് ഗോപകുമാർ. 

രണ്ടുവർഷം നീണ്ട നിയമ പോരാട്ടത്തിൽ ഒടുവിൽ നീതി. കരുനാഗപ്പള്ളി പോക്സോ കോടതിയാണ് ഗോപകുമാറിനെ വെറുതെ വിട്ടത്. തനിക്ക് നേരിട്ട മാനഹാനി ചൂണ്ടിക്കാട്ടി നിയമ പോരാട്ടത്തിനൊരുങ്ങുകയാണ് ഗോപകുമാർ.

ENGLISH SUMMARY:

Malayala Manorama Online News reports that the Karunagappally POCSO court has acquitted Gopakumar from Thevalakkara in a two-year-old false POCSO case. Following his release, he has decided to pursue legal action for the defamation he suffered during the ordeal.