ജനവരി 26 ന് കര്‍ത്തവ്യപഥില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡ് കാണുന്നതിന് കേരളീയ വേഷവിധാനത്തിൽ എത്തുന്ന ദമ്പതികള്‍ക്ക് അവസരം. താല്പര്യമുള്ള ദമ്പതികള്‍ ഇനിപറയുന്ന ക്രമത്തില്‍-പേര്, ആധാര്‍ നമ്പര്‍, വിലാസം, പങ്കാളിയുടെ പേര്, ആധാര്‍ നമ്പര്‍, ഫോണ്‍ നമ്പര്‍-എന്നീ വിവരങ്ങള്‍ ഇംഗ്ലീഷില്‍ prdceremonial@gmail.com എന്ന മെയിലിലേക്ക് അയക്കണം. ആദ്യം അപേക്ഷിക്കുന്ന 50 ദമ്പതികള്‍ക്കാകും പ്രവേശനം ലഭിക്കുക.
പൂർണ വിവരങ്ങൾ ഉൾപ്പെടുത്താത്ത അപേക്ഷകൾ നിരസിക്കുന്നതാണ്. ഇന്‍വിറ്റേഷന്‍ കാര്‍ഡുകള്‍ അനുവദിക്കുന്നത് കേന്ദ്ര പ്രതിരോധ മന്ത്രാലയമാണ്. യാത്ര ചെയ്യുന്നതിന് മെട്രോ പാസുകളും ലഭിക്കുന്നതാണ്. വിവരങ്ങൾ ലഭിക്കേണ്ട അവസാന തീയതി 2026 ഡിസംബർ 8.
ENGLISH SUMMARY:
Couples dressed in traditional Kerala attire have an opportunity to attend the Republic Day Parade at Kartavya Path on January 26. Interested couples must email their details in English—in the exact order of name, Aadhaar number, address, spouse's name, Aadhaar number, and phone number—to prdceremonial@gmail.com by December 8, 2026.