പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനമായ റാംസൺസ് ധോത്തിസ് ആൻഡ് ടെക്സ്റ്റൈൽസ് പുതിയ ബ്രാൻഡ് അംബാസിഡറായി നടൻ മോഹന്‍ ലാലിനെ പ്രഖ്യാപിച്ചു. ആദ്യ ബ്രാൻഡ് പരസ്യചിത്രത്തിന്റെ ചിത്രീകരണം ഉടൻ പൂർത്തിയാകുമെന്നും കമ്പനി അറിയിച്ചു.
വിവാഹ സീസണും ഉപഭോക്താക്കളുടെ മാറുന്ന അഭിരുചികളും മുൻനിർത്തി പ്രത്യേകമായി രൂപകൽപന ചെയ്ത വെഡ്ഡിങ് കളക്ഷനും പ്രീമിയം കളക്ഷനും കമ്പനി വിപണിയിലെത്തിച്ചിരിക്കുകയാണ്. പരമ്പരാഗത വസ്ത്രങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള പുതിയ ശേഖരങ്ങൾ ഉപഭോക്താക്കൾക്ക് ഒട്ടേറെ മികച്ച ഓപ്ഷനുകളാണ് നല്‍കുന്നത്.
പരമ്പരാഗത മുണ്ടുകൾ, സാരികൾ, ദാവണികൾ, കുട്ടികളുടെ പട്ടുപാവാടകൾ എന്നിവയ്ക്ക് പുറമേ സ്ത്രീകൾക്കും പുരുഷന്മാർക്കും അനുയോജ്യമായ അത്യാധുനിക ഫാഷൻ ഉൽപ്പന്നങ്ങളുടെ വിപുലമായ ശേഖരവും റാംസൺസ് അവതരിപ്പിക്കുന്നുണ്ട്.
ബ്രാൻഡ് അംബാസിഡറായി മോഹൻലാലെത്തുന്നത് സ്ഥാപനത്തിന്റെ വിപണി സാന്നിധ്യം കൂടുതൽ ശക്തിപ്പെടുത്തുമെന്നും പുതിയ കളക്ഷനുകൾ ഉപഭോക്താക്കൾക്കിടയിൽ മികച്ച സ്വീകാര്യത നേടുമെന്നുമാണ് കമ്പനി പ്രതീക്ഷിക്കുന്നത്.